Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
വന്നു ,ഭൂരിഭാഗം പേർക്കും പേടി ഉള്ള ആ ദിനം, ഒരു വർഷത്തെ കഠിന പ്രയത്നം കഴിഞ്ഞ് അടുത്ത വർഷം പുതിയ ക്ലാസിൽ ആണൊ അതൊ ഒരു വർഷം കൂടി ആ ക്ലാസിൽ തന്നെ ഇരിക്കണൊ എന്ന് അറിയാനുള്ള ദിവസം ,
ഒരു ആവറേജ് പഠിത്തം ഒക്കെ ഉണ്ടായിരുന്നു വെങ്കിലും എനിക്കും ആ ദിവസം ആകുമ്പോൾ ഒരു ചെറിയ ടെൻഷൻ ഉണ്ടാകുമായിരുന്നു എന്താണെന്ന് വെച്ചാൽ അവിടത്തെ ഒരു പേരുകേട്ടാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആണു ഞാൻ പഠിച്ചിരുന്നത് ,അവിടത്തെ പ്രശ്നം എന്താണെന്നു വെച്ചാൽ പത്തിൽ നൂറു ശതമാനം വിജയത്തിനു വേണ്ടി അധികം പഠിക്കാത്തവരെ ഒൻപതാം ക്ലാസ്സിൽ തോൽപ്പിക്കും ,. പക്ഷെ ഞാൻ ആ കടമ്പ കടന്നു അങ്ങനെ ഞാനും ഒരു പത്താം ക്ലാസ് വിദ്യാർത്ഥി ആയി ,എന്റെ കൂടെ എന്റെ ചങ്ക് സനലും ,
അങ്ങനെ സ്കൂളിൽ വെക്കെഷൻ ക്ലാസ് മേയ് പത്തിന് തുടങ്ങും എന്ന് അറിയിപ്പ് വന്നു ,
ഞങ്ങളുടെ നാട്ടിൽ ഗവൺമെന്റ് സ്കൂളിന്റെ അടുത്ത് ഒരു റിട്ടെയെർഡ് അധ്യാപകൻ വേലായുധൻ മാഷ് നടത്തുന്ന ഒരു പേരുകേട്ടാ ടൂഷൻ സെന്റർ ഉണ്ടായിരുന്നു ,ഒൻപതാം ക്ലാസ് മുതൽ ഞാൻ അവിടെ ട്യൂഷന് പോകുന്നുണ്ടായിരുന്നു എന്റെ കൂടെ സനലും. ഞാൻ എവിടെ ഉണ്ടോ അവനും അവിടെ ഉണ്ടാകും.
വേലായുധൻ മാഷ് എന്റെ അച്ചന്റെ കൂട്ടുകാരൻ ആണ് ,അതു കൊണ്ട് ട്യുഷൻ സെന്ററിൽ ഞാൻ എന്തെങ്കിലും അലമ്പ് കാണിച്ചാൽ അത് അച്ചന്റെ മുൻപിൽ എത്താൻ അധികം സമയം വേണ്ട ,
അങ്ങനെ ട്യുഷൻ സെന്റർ മെയ് അഞ്ചിന് സ്റ്റാർട്ട് ചേയ്തു ,എന്നാൽ
💬 Comments
View all comments