0%

Chapter Title : മന്ദാരചെപ്പ് [AKH] valentine's day special

Author : Akh Read All Parts 731

എനിക്ക് അഞ്ചാം തിയതി മുതൽ ക്ലാസിൽ പോകാൻ പറ്റിയില്ല ,അമ്മയുടെ വീട്ടിൽ ഒരു മരിപ്പ് ഉണ്ടായിരുന്നു അവിടെ പോയ ഞാൻ മെയ് ഒൻപതിന് ആണ് തിരിച്ചു വരുന്നത് ,

അങ്ങനെ മേയ് പത്തിന് രാവിലെ എന്റെ ബി എസ് എ എസ് എൽ ആർ സൈക്കളും എടുത്ത് കൊണ്ടു ഞാൻ സനലിന്റെ വീട്ടിലേക്ക് വെച്ച് പെടച്ചു, എഴുമണി തൊട്ട് എട്ടര വരെ ആണു കാലത്തെ ക്ലാസ് ,വൈകിട്ട് ചില ദിവസങ്ങളിൽ നാലര തൊട്ട് ആറുമണി വരെ കാണും,

സനലിന്റെ വീട്ടിൽ നിന്ന്‌ പത്ത് മിനിട്ട് ഉണ്ട് ട്യുഷൻ സെന്ററിലെക്ക് ,

ഞാൻ അവന്റെ വീട്ടിൽ ചെന്നപ്പോ 6:45 ആയിട്ടുണ്ടായിരുന്നു ,

അഞ്ച് മിനിട്ട് കഴിഞ്ഞിട്ടും അവനെ കാണാതെ ആയപ്പോൾ

ഞാൻ സൈക്കിൾ ബെൽ രണ്ടുമൂന്നു വട്ടം അടിച്ചു ,

" ഇപ്പോ വരാടാ "

എന്ന് അകത്ത് നിന്ന് അവന്റെ ശബ്ദവും കേട്ടു ,

ഞാൻ കുറച്ചു നേരം കൂടി സൈക്കിളിൽ കാത്ത് ഇരുന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ നല്ല സുന്ദര കുട്ടപ്പൻ ആയി സനൽ വരുന്നു ,

"ഡാ എന്തു കോലം ആടാ ഇത് "

പൗഡറിൽ കുളിച്ചിട്ടുള്ള അവന്റെ മുഖം കണ്ട് ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു ,

"എന്താ കുഴപ്പം "

" ഹെയ് ഒരു കുഴപ്പവും ഇല്ല ,ആ മുഖത്തേ വെള്ള പാണ്ട് ഒക്കെ തുടച്ചു കള"

ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു ,

"ഓ നമ്മുക്ക് നിന്റെ അത്രയും തൊലി വെളുപ്പും സൗന്ദരവും ഇല്ലയെ നമ്മ പാവം "

അവൻ

💬 Comments

View all comments