0%

Chapter Title : മന്ദാരചെപ്പ് [AKH] valentine's day special

Author : Akh Read All Parts 731

അങ്ങനെ പറഞ്ഞിട്ട് സൈക്കിളിന്റെ ചെറിയ മിററിൽ നോക്കി കൊണ്ട് ടവൽ കൊണ്ട് മുഖം തുടച്ചു ,

അവൻ പറഞ്ഞത് ശെരി ആയിരുന്നു ക്ലാസിൽ ഒരു വിധം കാണാൻ കൊള്ളാവുന്ന പയ്യൻ ആയിരുന്നു ഞാൻ ,അധികം പഠിക്കുക ഒന്നും ഇല്ലെങ്കിലും ടീച്ചർമാർക്കു പോലും ചെറിയ വാത്സല്യം എന്നോട് ഉണ്ടായിരുന്നു ,ഒരു പോലിസ് കാരന്റെ മകൻ ആയതു കൊണ്ടാണൊ അതൊ എന്റെ നിഷകളങ്കമായ പെരുമാറ്റത്തിന്റെ ആണൊ എന്നറിയില്ല ,പിന്നെ ചെറിയ വായ് നോട്ടം ഒക്കെ ഉണ്ടെങ്കിലും ആരോടും ഇഷ്ടമാണ് എന്നോനും പറഞ്ഞിട്ടില്ല.

"ഡാ ,ഞാൻ ചവിട്ടാം ,"

എന്നു പറഞ്ഞ് അവൻ സൈക്കിൾ എടുത്തു ,ഞാൻ സിറ്റിന് മുൻപിൽ ഉള്ള പൈപ്പിൽ കയറി സൈഡ് തിരിഞ്ഞ് ചെരിഞ്ഞ് ഇരുന്നു ,

"ഡാ ,എന്താടാ ,ഇത്ര നാളും ഇല്ലാത്ത ഒരു ഒരുക്കം "

ഞാൻ അവനോട് ചോദിച്ചു ,

"അതൊക്കെ ഉണ്ട് "

അവൻ കള്ള ചിരിയാൽ പറഞ്ഞു ,

ഞാൻ പിന്നെയും എന്താ കര്യം എന്നു തിരക്കി അവൻ വീണ്ടും ചിരിച്ചത് അല്ലാതെ ഉത്തരം ഒന്നും പറഞ്ഞില്ല.

"ഡാ പ്ലിസ് എന്താ കാര്യം എന്നു പറയെടാ ,നിനക്ക് വല്ല പെണ്ണും ചാൽ ആയോ, "

" ഇല്ലാ ,അടുത്ത് തന്നെ ആവും "

അവൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു,

"ഡാ ഏതാടാ ആ പെണ്ണ് "

"നിനക് അറിയില്ല പുതിയ അഡ്മിഷൻ ആണു ,ഇന്നു മലയാളം പിരിഡ് ഉണ്ടല്ലോ അപ്പോ കാണിച്ചു തരാം "

അവൻ പറഞ്ഞു ,

"ഓ ,അപ്പോ മലയാളം മീഡിയം ആണല്ലെ നമ്മുടെ ക്ലാസ്സിൽ അല്ലാല്ലെ

💬 Comments

View all comments