0%

Chapter Title : മന്ദാരചെപ്പ് [AKH] valentine's day special

Author : Akh Read All Parts 732

"

"ഉം "

ഇംഗ്ലിഷ് മീഡിയം കാർക്ക് വേറെ ക്ലാസും മലയാളം മീഡിയം കാർക്ക് വെറെ ക്ലാസ് റൂം ആയിരുന്നു ട്യൂഷൻ സെന്ററിൽ ഉണ്ടായിരുന്നത് ,എന്നാൽ മലയാളം പിരീഡ് വരുമ്പോഴും ഇംഗ്ലീഷ് പിരീഡ് വരുമ്പോഴും രണ്ടു ക്ലാസും തമ്മിൽ ഒന്നാകും ,

"ഡാ ആ കൊച്ച് എവിടെ യാ പഠിക്കുന്നെ "

"നമ്മുടെ ഗവൺമെന്റ് സ്കൂളിൽ "

"ഓ, "

"ഡാ വേഗം ചവിട്ടിക്കൊ ഏഴു മണി ആകാറായി ,"

ഞാൻ പറഞ്ഞത് കേട്ടു അവൻ ആഞ്ഞു ചവിട്ടി.

ഞങ്ങൾ ട്യുഷൻ സെന്ററിൽ എത്തിയപ്പോൾ എഴുമണി കഴിഞ്ഞിരുന്നു ,

സൈക്കിൾ വേഗം സ്റ്റാന്റിട്ട് ഒതുക്കി വെച്ചിട്ട്.ഞങ്ങൾ വേഗം ക്ലാസിലേക്ക് ഓടി ,ഞങ്ങൾ ക്ലാസിൽ എത്തിയപ്പോഴേക്കും ബിന്ദു ടീച്ചർ ക്ലാസ് ആരംഭിച്ചിരുന്നു. ഞങ്ങൾക്ക് മലയാളം എടുക്കുന്ന ടീച്ചർ ആണ് അത് ,

ഞങ്ങൾ രണ്ടു പേരും ക്ലാസിലേക്ക് കടക്കാൻ ആയി ക്ലാസ് റൂമിന്റെ വാതിലിന്റെ അടുത്തേക്ക് ചെന്നു നിന്നു,

" ആ രണ്ടു സാറും മാരും എത്തിയാ" എവിടെ ആയിരുന്നു രണ്ടും "

ബിന്ദു ടീച്ചർ ഞങ്ങളെ കളിയാക്കി കൊണ്ട് പറഞ്ഞു ,

" അത് സൈക്കിൾ പഞ്ചർ ആയി ടീച്ചറെ "

സനൽ ചാടി കയറി പറഞ്ഞു,

"നിന്റെ സൈക്കിൾ എന്നുംപഞ്ചർ ആണല്ലൊ ,ഇന്നലെയും നീ ഇതു തന്നെ അല്ല പറഞ്ഞത് "

ടീച്ചർ പറഞ്ഞു ,

ക്ലാസിലെ കുട്ടികൾ അതു കേട്ട് ചിരിക്കാൻ തുടങ്ങി ,

"എന്തു നാടാ ,മര്യാദക്ക് ഉള്ള ഒരു നുണ പറഞ്ഞുടെ "

എന്ന ഭാവത്തിൽ ഞാൻ അവനെ നോക്കി ,

💬 Comments

View all comments