Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
"അത് ടീച്ചറെ ഇന്നലെ എന്റെ സൈക്കിൾ ഇന്നു ഇവന്റെ സൈക്കിൾ ആണു പഞ്ചർ അയത് "
ഒരു ചമ്മിയ ചിരിയോടെ അവൻ പറഞ്ഞു,
"ഉം "
ടീച്ചർ ഒന്നു മൂളി ,
" അത് ,ടീച്ചറെ ഞങ്ങൾ അകത്തേക്ക് "
അവൻ ചോദിച്ചു ,
" ഉം കയറിക്കൊ ,നാളെ വരുബോൾ വെറെ നുണ കണ്ടു പിടിച്ചോണ്ട് വന്നോണം "
ടീച്ചർ അങ്ങനെ കളിയാക്കി പറഞ്ഞു,
അതു കേട്ട് പിള്ളേർ ആർത്തു ചിരിച്ചു ,
ഞങ്ങൾ രണ്ടാളും ചമ്മിയ മുഖവും ആയി ഞങ്ങൾ ഇരിക്കാറുള്ള നാലമത്തെ ബെഞ്ചിൽ പോയി ഇരുന്നു ,
"ജിഷണു നിന്നെ രണ്ടു മൂന്നു ദിവസം കണ്ടില്ലല്ലോ എന്തു പറ്റി "
എന്റെ അടുത്ത് ഇരുന്ന എന്റെ കൂട്ടുകാരൻ മുഹമ്മദ് ചോദിച്ചു.
" അമ്മ വീട്ടിൽ ആയിരുന്നു ടാ, ഒരു മരിപ്പ് ഉണ്ടായിരുന്നു "
ഞാൻ അവന്നോട് പറഞ്ഞു ,
അപ്പോഴേക്കും ടീച്ചർ ക്ലാസ് എടുക്കാൻ തുടങ്ങി ഇരുന്നു ,എല്ലാവരും ക്ലാസിൽ ശ്രദ്ധിച്ചിരിക്കുബോൾ എന്റെ കൂടെ ഇരിക്കുന്ന സനൽ മാത്രം , പെൺകുട്ടികളുടെ സെക്കന്റ് ബഞ്ചിൽ ആരെയൊ നോക്കി ഇരിക്കുന്നു ,
"ഡാ നീ ആരെയാ നോക്കുന്നെ ,"
ഞാൻ അവന്നോട് ചോദിച്ചു ,
" ഞാൻ നേരത്തെ പറഞ്ഞില്ലേ ദേ അവൾ ആണ് അത് "
അവൻ അതും പറഞ്ഞ് ആ ബെഞ്ചിൽ മൂന്നമത് ഇരിക്കുന്ന കുട്ടിയെ കാണിച്ചു തന്നു ,
"ഓ അതൊ "
"ആ "
"ആ. പുറക് വശം കാണാൻ ഒരു ചന്തം ഒക്കെ ഉണ്ട് "
ഞാൻ
💬 Comments
View all comments