Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]
അത്രതന്നെ."
"ഹാ ശരി ചേച്ചി…പിന്നെ സൈക്കിളിൻ്റെ കാര്യം…"
"ഹാ സൈക്കിൾ…നമ്മടെ കുട്ടച്ചൻ്റെ ചായക്കടയുടെ അപ്പുറത്ത് ഒരു സൈക്കിൾ റിപ്പയർ ഷോപ്പ് ഉണ്ട് അവൻ്റെ അടുത്ത് കാണും സൈക്കിൾ വാടകയ്ക്ക് ഒക്കെ എടുക്കാൻ…പക്ഷേ ഇന്ന് ഞായറാഴ്ച ആയോണ്ട് അവൻ കട തുറക്കില്ല…അവൻ്റെ വീടാണെങ്കിൽ മന്ദാരക്കടവിന് അപ്പുറത്തുമാ…ഒരു കാര്യം ചെയ്യാം തോമാച്ചനോട് ഞാൻ പറഞ്ഞേക്കാം…പുള്ളിക്കാരൻ ടൗണിൽ വല്ലോം പോകുന്ന വഴിക്ക് അവനെ കണ്ട് കാര്യം പറഞ്ഞോളും അതാകുമ്പോ അവൻ വന്ന് ഇന്ന് തന്നെ എടുത്ത് തന്നോളും."
"അയ്യോ…അയാൾക്ക് അതൊരു ബുദ്ധിമുട്ടാവുമോ?"
"ഓ എന്ത് ബുദ്ധിമുട്ട്…അല്ലെങ്കിൽ തന്നെ ബുദ്ധിമുട്ടായാലും ഇപ്പൊ സാരമില്ല ആര്യൻ്റെ കാര്യം നടക്കണ്ടെ…പിന്നെ തോമാച്ചൻ പറഞ്ഞാൽ അവൻ എതിരൊന്നും പറയത്തുമില്ല വലിയ കാര്യമാ പുള്ളിയെ എല്ലാർക്കും…മാത്രവുമല്ല അവൻ കട ഇട്ടിരിക്കുന്നതും നമ്മടെ കെട്ടിടത്തിലാ…അതുകൊണ്ട് നമ്മൾ ഒരു ആവശ്യം പറയുമ്പോൾ അവൻ പറ്റില്ലെന്ന് പറയില്ല."
"ആഹാ…എങ്കിൽ ചേട്ടത്തി തോമാച്ചനോട് ഒന്ന് പറഞ്ഞേക്കാമോ."
"ഞാൻ പറഞ്ഞേക്കാം ആര്യൻ ധൈര്യമായിട്ട് പൊയ്ക്കോ."
"ഹാ എങ്കിൽ ശരി ചേട്ടത്തി കാണാം."
"ഹാ…പിന്നെ ചോദിക്കാൻ മറന്നു…അഹാരം ഒക്കെ എങ്ങനാ ആര്യൻ തന്നെ ഉണ്ടാക്കുമോ?"
"ഹാ ചേട്ടത്തി അത്യാവശം പാചകം ഒക്കെ അറിയാം."
"കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങി വച്ചിരുന്നു പഴയ പോസ്റ്റ്മാൻ പറഞ്ഞത് അനുസരിച്ച്…ആര്യൻ പറഞ്ഞതുപോലൊക്കെ തന്നെയാണോ അയാള് പറഞ്ഞത് ആവോ…അതൊക്കെ മതിയായിരുന്നോ?"
"അതേ ചേട്ടത്തി ഞാൻ പറഞ്ഞതൊക്കെ അവിടെ ഉണ്ട്…പിന്നെ കൂടുതൽ ഒന്നും പറയാഞ്ഞത് എല്ലാം ഞാൻ തന്നെ വന്നിട്ട് റെഡി ആക്കാം എന്നൊരു കണക്കുകൂട്ടലിൽ ആയിരുന്നു."
"ഹാ അതും നന്നായി ഒരു കണക്കിന്…രാവിലെ കഴിച്ചായിരുന്നോ?"
"കഴിച്ചു ചേട്ടത്തി."
"അഥവാ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ
💬 Comments
View all comments