Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]
തീർത്ത ശേഷം പോകാനായി തുടങ്ങി. ചന്ദ്രിക ചേച്ചിയെ പ്രതീക്ഷിച്ചെങ്കിലും കാണാത്തത്തുകൊണ്ട് ഉടനെ തന്നെ ചായയുടെയും ഊണിൻ്റെയും പൈസ ഉച്ചക്ക് ഒന്നിച്ച് തരാം എന്ന് കുട്ടച്ചനോട് പറഞ്ഞുകൊണ്ട് അവിടെനിന്നും യാത്ര പറഞ്ഞ് ഇറങ്ങി.
തിരിച്ച് വീട്ടിലേക്ക് നടന്ന ആര്യൻ വഴിയിൽ കൂടി തോമാച്ചൻ്റെ വണ്ടി വരുന്നത് കണ്ട് ഒരു വശത്തേക്ക് വണ്ടിക്ക് പോകാൻ വേണ്ടി മാറി നിന്നു. എന്നാൽ തോമാച്ചൻ ആര്യനെ കാണുകയും വണ്ടി ആര്യൻ്റെ അടുത്തേക്ക് ഒതുക്കി നിർത്താനും ഡ്രൈവറോട് പറഞ്ഞതനുസരിച്ച് അയാൾ വണ്ടി നിർത്തി. ഗ്ലാസ്സ് താഴ്ത്തിയ തോമാച്ചൻ ആര്യനെ അടുത്തേക്ക് വിളിച്ചു.
"ഹാ ആര്യാ സൈക്കിളിൻ്റെ കാര്യം മോളി പറഞ്ഞിരുന്നു. ഞാൻ എന്തായാലും ടൗൺ വരെ പോവാ…പോകുന്ന വഴി അവനെ കണ്ട് കാര്യം പറഞ്ഞേക്കാം."
"ആഹ് തോമാച്ച വലിയ കാര്യം."
"എന്നാ ശെരി കാണാം" എന്ന് പറഞ്ഞുകൊണ്ട് തോമാച്ചൻ വണ്ടി എടുക്കാൻ പറഞ്ഞതും ഡ്രൈവർ വണ്ടി മുന്നോട്ട് എടുത്തുകൊണ്ട് പോയി.
ആര്യൻ അങ്ങനെ ആ കാര്യം സെറ്റ് ആയി എന്ന് പറഞ്ഞ് വീണ്ടും നടന്നു.
വീട്ടിലേക്ക് പോകുന്നതിന് മുൻപ് ശാലിനിയുടെ വീട്ടിൽ കയറാനും ആര്യൻ മറന്നില്ല. അവൻ ശാലിനിയുടെ വീടിന് മുന്നിൽ എത്തിയതും ഗേറ്റ് തുറന്നുകൊണ്ട് മുറ്റത്തേക്ക് കയറിയ ശേഷം കോളിംഗ് ബെൽ അടിച്ചു.
അകത്ത് നിന്നും ഒരു വെള്ള പെറ്റിക്കോട്ടും കാലിൽ വെള്ളി കൊലുസ്സും ധരിച്ചെത്തിയ ഒരു കൊച്ചു സുന്ദരി ഓടി വന്നു തിണ്ണയ്ക്ക് നിന്നുകൊണ്ട് ആര്യനെ നോക്കി "ആരാ…" എന്ന് ചോദിച്ചു. ശാലിനിയുടെ മകൾ ആണ് ആ കുട്ടിയെന്ന് ആര്യന് മനസ്സിലായി.
"ഇതാരാ എന്ന് പറഞ്ഞാൽ ഞാൻ ആരാണെന്ന് പറയാം." ആര്യൻ
💬 Comments
View all comments