Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]
തൻ്റെ കൈകൾ രണ്ടും കാൽമുട്ടിൽ പിടിച്ച് വളഞ്ഞു നിന്നുകൊണ്ട് വാത്സല്യത്തോടെ ചോദിച്ചു.
"ഞാൻ അമ്മുവാ…"
"അമ്മുവോ…എതമ്മു?"
"ഇവിടുത്തെ അമ്മു…ഇനി ആരാണെന്ന് പറ."
"ഞാൻ ആര്യൻ…അപ്പുറത്തെ ആര്യൻ."
"എന്താ വേണ്ടേ?"
"എനിക്കൊന്നും വേണ്ട…അമ്മ എന്തിയെ അമ്മൂൻ്റെ."
"അടുക്കളയിൽ അമ്മൂന് ദോശ ചുടുവാ…"
"ആഹാ അമ്മു ഇന്ന് ദോശ ആണോ കഴിക്കുന്നെ?"
"ആം…"
"ആരാ അമ്മു അത്?" എന്ന് അകത്ത് നിന്നും വിളിച്ച് ചോദിച്ചുകൊണ്ട് ശാലിനി അടുക്കളയിൽ നിന്നും കൈയിൽ ഒരു ചട്ടുകവുമായി ഉമ്മറത്തേക്ക് വന്നു. ആര്യനെ കണ്ടതും "ആഹാ ആരാ ഈ വന്നിരിക്കുന്നത് എല്ലാം പഠിച്ചു കഴിഞ്ഞുള്ള വരവാണോ?" എന്ന് കളിയാക്കിക്കൊണ്ട് വീണ്ടും അവനോടായി ചോദിച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു.
"ആരാ ഈ വന്നിരിക്കുന്നതെന്ന് അമ്മക്ക് ഒന്ന് പറഞ്ഞുകൊടുത്തേ അമ്മൂട്ടി."
"അമ്മേ ഇത് അപ്പുറത്തെ ആര്യൻ."
അവളുടെ ആ പറച്ചിൽ കേട്ട് ആര്യനും ശാലിനിയും ചിരിച്ചു പോയി.
"ഹഹഹ അപ്പുറത്തെ ആര്യനോ…"
"എൻ്റെ ചേച്ചി ഇവളോട് ഞാൻ ഏതമ്മു എന്ന് ചോദിച്ചപ്പോൾ അവള് ഇവിടുത്തെ അമ്മു എന്ന് പറഞ്ഞു…അപ്പോ ഞാൻ പറഞ്ഞു ഞാൻ അപ്പുറത്തെ ആര്യൻ ആണെന്ന് അതിനാ ഹഹ…"
"അത് ശെരി…അമ്മു ആര്യൻ അല്ലാ ആര്യൻ മാമൻ എന്ന് വിളിക്കണം കേട്ടോ…"
"ഒന്ന് പോയെ ചേച്ചി അവൾടെ ചേട്ടൻ ആകാൻ ഉള്ള പ്രായം ഒക്കെ എനിക്കുള്ളൂ…അമ്മൂട്ടി എന്നെ ആര്യൻ ചേട്ടൻ എന്ന് വിളിച്ചാൽ മതി കേട്ടോ."
"മമ്മൂട്ടിയോ?" അമ്മുവിൻ്റെ ആ ചോദ്യം കേട്ട് ശാലിനി വീണ്ടും പൊട്ടിച്ചിരിച്ചു.
"മമ്മൂട്ടി അല്ലാ അമ്മൂട്ടി."
"ഹമ്മ്…" അമ്മു ആര്യനെ നോക്കി ചിരിച്ചുകൊണ്ട് മൂളി.
"മ്മ് ഒരു ചേട്ടൻ…കണ്ടാൽ ഈ പ്രായത്തിൽ ഉള്ള
💬 Comments
View all comments