0%

Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]

Author : Aegon Targaryen Read All Parts 15.1K

ആരാ എന്ന ഭാവത്തിൽ നടന്നു പോകുമ്പോഴും വരുമ്പോഴും ഒക്കെ നോക്കുന്നുണ്ട് അവർക്കൊക്കെ നാളെ മുതൽ യൂണിഫോമിൽ കാണുമ്പോൾ മനസ്സിലാകുമല്ലോ എന്ന് വിചാരിച്ച് ആരെയും പരിചയപ്പെടുത്താൻ നിന്നില്ല."

"ആഹാ അത് ശരി…പോയ പോക്ക് കണ്ടപ്പോ ഞാൻ കരുതി ഒറ്റ ഒരാളെ പോലും വിടാതെ എല്ലാരേയും പറ്റി പഠിച്ചിട്ടേ വരൂ എന്ന്."

"എൻ്റെ പോന്നു ചേച്ചി സമ്മതിച്ചു."

"ഹഹഹ…അല്ലാ ഇനിയെന്താ പരിപാടി?"

"ഇനി ഉച്ച കഴിയുമ്പോ ഒന്ന് പോസ്റ്റ് ഓഫീസ് വരെ പോയി വഴിയൊക്കെ ഒന്ന് മനസ്സിലാക്കി വെക്കണം പിന്നെ തോമാച്ചനോട് പറഞ്ഞ് സൈക്കിൾ തരപ്പെടുത്തിയിട്ടുണ്ട് അതൊന്ന് വാങ്ങണം അങ്ങനെ ചില്ലറ പരിപാടികൾ ഉണ്ട്."

"ആഹാ…പോസ്റ്റ് ഓഫീസിൽ പോകാൻ എന്തിനാ ഉച്ച വരെ നോക്കി നിക്കുന്നേ."

"സൈക്കിൾ കിട്ടുവാണേൽ അതിൽ അങ്ങ് പോകാലോ എന്ന് വച്ചാ അല്ലാതെ വേറെ കാരണം ഒന്നുമില്ല ചേച്ചി."

"പത്ത് മിനുട്ട് നടക്കാൻ ഉള്ള ദൂരമേ ഉള്ളടാ ചെക്കാ…ഞാനാണെങ്കിൽ ഇന്ന് അവിടെ വരെ പോകുന്നുണ്ട് നീ വരുന്നെങ്കിൽ നമ്മൾക്ക് ഒന്നിച്ച് പോകാം."

"ഇവിടെ പോസ്റ്റോഫീസിലോ…എന്തിന്?"

"ഓഹ് പോസ്റ്റ് ഓഫീസിൽ അല്ലെടാ ചെക്കാ…ഞാൻ ഒരു ബ്ലൗസ് തൈപ്പിക്കാൻ തുണി അവിടെ അടുത്തുള്ള ഒരാളുടെ വീട്ടിൽ കൊടുത്തിട്ടുണ്ട്. അതിന്ന് തരാമെന്ന പറഞ്ഞിരുന്നത്…അതൊന്ന് വാങ്ങിക്കാൻ ഏതായാലും അവിടം വരെ ഒന്ന് പോണം…അപ്പോ നീ കൂടെ വരുന്നെങ്കിൽ വന്നോ."

"പിന്നെന്താ ഞാൻ വരാം…ചേച്ചി എപ്പോഴാ പോകുന്നതെന്ന് വച്ചാൽ വിളിച്ചാൽ മതി എന്നെ."

"ഇപ്പൊ ഒൻപത് ആകുന്നു നമ്മൾക്ക് ഒരു പത്ത് മണി ഒക്കെ കഴിയുമ്പോൾ പോകാം…ഞാൻ വന്നു വിളിച്ചോളാം നിന്നെ."

"മതി അങ്ങനെ ആയിക്കോട്ടെ…എന്നാ പിന്നെ ഞാൻ അങ്ങോട്ട് ഇറങ്ങിയേക്കുവാ ചേച്ചി…അമ്മേ

💬 Comments

View all comments