0%

Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]

Author : Aegon Targaryen Read All Parts 15.1K

രണ്ടും അറിയാത്ത ഒരാളാണല്ലോ ഈ നിൽക്കുന്നത്."

"എന്ത് പറഞ്ഞാലും എനിക്കിട്ട് വച്ചോണം കേട്ടോ...വന്നു കേറിയിട്ട് ഒരു ദിവസം പോലും ആയില്ലാ ചെറുക്കൻ…"

"അതുപിന്നെ ചേച്ചി പെട്ടെന്ന് തന്നെ എന്നോട് സിങ്ക് ആയിപ്പോയത് എൻ്റെ കുറ്റം ആണോ…"

"അല്ലടാ എൻ്റെ കുറ്റമാണ്."

"ഹഹഹഹ…"

"കിണിക്കല്ലേ."

"ഉത്തരവ്."

"നീ പാചകം ചെയ്തത് കഴിക്കാൻ ഉള്ള ഭാഗ്യം എന്നാ എനിക്ക് ഉണ്ടാവുക എന്ന് പറ."

"ഞാൻ ആദ്യം ജോലിക്ക് ഒന്ന് കേറി എല്ലാം ഒന്ന് സെറ്റ് ആകട്ടെ. എന്നിട്ട് വേണം അടുത്താഴ്ച്ച ടൗണിൽ പോയി വേണ്ട സാധനങ്ങൾ എല്ലാം ഒന്ന് വാങ്ങിക്കാൻ. അത് കഴിഞ്ഞ് ഒരു ദിവസം ഞാൻ വിളിക്കാം വായോ."

"ഓക്കെ ഡീൽ."

"എന്നാ നമ്മൾക്ക് പോയാലോ?"

"ഹാ പോകാം." അവർ അടുക്കളയിൽ നിന്നും ഹാളിലേക്ക് നടന്നു.

"ഇവിടെയാണോ നീ കിടക്കുന്നത്?" ഹാളിൻ്റെ വലതു സൈഡിൽ ഉള്ള മുറിയ്ക്കുള്ളിലേക്ക് നോക്കിക്കൊണ്ട് ശാലിനി ചോദിച്ചു.

"അതേ"

"ഹമ്മ്…ഈ പുസ്തകങ്ങൾ ഒക്കെ നിൻ്റെയാ?"

"അതേലോ."

"അപ്പോ നല്ല ശീലങ്ങളും ഉണ്ട്…ഞാൻ ഒരെണ്ണം എടുത്തോട്ടെ വായിക്കാൻ?"

"അതിനെന്താ എടുത്തോ."

എന്നാൽ പെട്ടെന്നാണ് അവൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം അവിടെ ഇരിക്കുന്ന കാര്യം ആര്യൻ ഓർത്തത്. അതിൻ്റെ പുറം താൾ കണ്ടാൽ തന്നെ ചേച്ചിക്ക് ചിലപ്പോ ഡൗട്ട് അടിക്കാൻ സാധ്യത ഉണ്ട് എന്ന വസ്തുത മനസ്സിലാക്കിക്കൊണ്ട് അവൻ പെട്ടെന്ന് തന്നെ അകത്തേക്ക് കയറാൻ പോയ ശാലിനിയോട് "അല്ലെങ്കിൽ അത് വരുമ്പോ നോക്കി എടുത്താൽ പോരെ ചേച്ചി അതും പിടിച്ചോണ്ട് അങ്ങോട്ട് പോണോ ഇപ്പൊ?" എന്ന് ചോദിച്ചു.

ശാലിനി അവിടെ നിന്ന് ഒരു നിമിഷം ആലോചിച്ച ശേഷം "എങ്കിൽ

💬 Comments

View all comments