Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
"അയ്യോ ചേച്ചി പോകുവാണോ…ഒന്നിച്ച് പോകാം അവിടെ നിൽക്ക്."
"അതിന് നീ അങ്ങോട്ടും ഞാൻ ഇങ്ങോട്ടും അല്ലേ…മാത്രമല്ല നിനക്ക് അവൻ കൂട്ടുണ്ടല്ലോ."
"എന്നാലും…ചേച്ചിക്ക് അറിയാലോ…"
"അറിയാം…പക്ഷേ ഒറ്റയ്ക്ക് അല്ലല്ലോ മോളെ അവനുണ്ടല്ലോ…നീ പയ്യെ കുളിച്ചിട്ട് പോയാൽ മതി അവൻ ഇവിടെ ഇരുന്നോളും…ടാ നീ ഇവളെയും കൊണ്ടേ പോകാവൂ…" ചന്ദ്രിക ശാലിനിയോട് പറഞ്ഞതിന് ശേഷം ആര്യനെ നോക്കി വിളിച്ച് പറഞ്ഞു.
"അയ്യോ അത്രയേ ഉള്ളൂ…അല്ലെങ്കിൽ എന്നെ വെച്ചേക്കുമോ ആ സാധനം." ആര്യൻ കുളത്തിൽ കിടന്നു കൊണ്ട് ചന്ദ്രികക്ക് മറുപടി കൊടുത്തു.
"ഹഹഹ…കേട്ടല്ലോ അവൻ പറഞ്ഞത്…ഞാൻ എങ്കിൽ പോവാ പെണ്ണേ രാവിലെ കാണാം."
"മ്മ്…ശരി ചേച്ചി."
"ടാ ചെക്കാ…ഞാൻ പോകുവാ…" ചന്ദ്രിക ആര്യനോടും പറഞ്ഞ ശേഷം പാവാടയും പുറത്ത് കൂടി രണ്ട് തോർത്തും ഇട്ടു ചുറ്റിക്കൊണ്ട് അവളുടെ ബക്കറ്റും എടുത്ത് പടികൾ കയറി.
കുളത്തിൽ ഇനി ആകെ മൂന്നു പേരാണ് ബാക്കി. അതിൽ രണ്ടു പേരും അവർ തന്നെ. ബാക്കി ഉള്ള ഒരു പ്രായം ചെന്ന പുള്ളിക്കാരൻ അവരുടെ അരികിൽ നിന്നും ഒരുപാട് ദൂരെ ആണ്. അതുകൊണ്ട് തന്നെ ആര്യൻ നീന്തി ശാലിനിയുടെ അടുത്തേക്ക് ചെന്നു.
"അലക്കി കഴിഞ്ഞില്ലേ ഇതുവരെ?"
"കണ്ടൂടെ നിനക്ക്…"
"ഹാ എന്നാ അവിടെ ഇരുന്ന് അലക്കിക്കോ ഞാൻ പോകുവാ…"
"ഹാ നീ പോകും കൊറേ…"
"ഹേ…എന്നെ പേടിപ്പിക്കുന്നോ…ഹഹ…എങ്കിൽ ശരിക്ക് പേടിക്കാൻ തയ്യാറായിക്കോ ഞാൻ കേറാൻ പോവാ…"
"ടാ ടാ…ചുമ്മാ കളിക്കരുത് കേട്ടോ…"
"കളിയാണോ കാര്യം ആണോ എന്ന് കണ്ടോ…എന്നെ എന്തൊക്കെയാ പറഞ്ഞത് സ്നേഹം ഇല്ലാത്തവൻ, കണ്ടിട്ട് മൈൻഡ് ചെയ്യാതെ പോയവൻ, വിളിച്ചാൽ കേൾക്കാത്തവൻ…അതേ അങ്ങനെ തന്നെയാണെന്ന് കൂട്ടിക്കോ
💬 Comments
View all comments