0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Aegon Targaryen Read All Parts 8.5K

ചെയ്യണം…"

"അപ്പോ നീ എന്നോട് ചോദിച്ചതോ കല്ല്യാണം കഴിക്കുന്നില്ലേ എന്ന്…ഞാൻ ചോദിച്ചതാണോ കുഴപ്പം…"

"അതിൽ ഞാൻ ഖേദിക്കുന്നു…"

"ഹോ സമ്മതിച്ചു നിന്നേ…നീ കല്ല്യാണം കഴിക്കുകയേ വേണ്ട പോരെ…"

"ഹാ അത് വേണേൽ ആലോചിക്കാം…"

"ഹോ ഇങ്ങനൊരു ചെക്കൻ…"

"അത് വിട്…ഇനി വേറെ എന്തെങ്കിലും സംസാരിക്കാം…"

"ഹാ വിട്ടു വിട്ടു…ഇനി ഇതിനെ പറ്റി ഞാൻ നിന്നോട് സംസാരിക്കുന്നതേയില്ല…"

"ഹഹ…"

അവർ രണ്ടുപേരും വീണ്ടും മറ്റു പല കാര്യങ്ങളും സംസാരിച്ചിരുന്നു. നാല് മണി ആയപ്പോഴേക്കും അവർ ഇറങ്ങാൻ തയ്യാറെടുത്തു. ആര്യൻ ലിയ കാണാതെ അകത്തുപോയി മോളിയുടെ ബ്ലൗസ് എടുത്ത് അവൻ്റെ ബാഗിൽ വച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ലിയയും അവൻ്റെ ഒപ്പം ഇറങ്ങിയ ശേഷം ആര്യൻ ഓഫീസ് പൂട്ടി ലിയയുമായി സൈക്കിൾ മെല്ലെ ചവിട്ടി.

ആദ്യമായാണ് ആര്യനുമായി ലിയ ഇന്ന് സംസാരിച്ചതുപോലെയുള്ള വിഷയങ്ങൾ സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ അതൊക്കെ അവളുടെ മനസ്സിൽ എവിടെയോ ഉടക്കി നിന്നു. ആര്യൻ ഇല്ലാതെ തനിക്ക് ഓഫീസിൽ ഒരു നിമിഷം പോലും ചിലവഴിക്കാൻ വയ്യ എന്ന നിലയിൽ നിൽക്കുമ്പോളാണ് തമാശക്കാണെങ്കിൽ പോലും തന്നെ കല്ല്യാണം കഴിക്കാം എന്നെല്ലാമുള്ള കാര്യങ്ങൾ ആര്യൻ പറയുന്നത്. താനും തമാശയായി പറഞ്ഞതാണെങ്കിൽ കൂടി അതൊക്കെ താൻ ശരിക്കും ആസ്വദിച്ചിരുന്നു എന്ന് ലിയ മനസ്സിൽ ഓർത്തു. എന്താണ് എനിക്ക് അവനോട് തോന്നുന്നത് എന്ന ചിന്ത ലിയയിൽ ഉടലെടുത്തു. സൈക്കിളിൽ ഇരുന്ന് ഓരോന്ന് ആലോചിച്ച ലിയ അവളുടെ കൈ ആര്യൻ്റെ തോളിൽ നന്നായി അമർത്തി പിടിച്ചിരുന്നു. ഇതൊന്നും അറിയാതെ ആര്യൻ സൈക്കിൾ വേഗത്തിൽ ചവിട്ടി.

ലിയയെ ബസ്സ് സ്റ്റോപ്പിൽ കൊണ്ട് വിട്ട് തിരികെ വന്ന ആര്യൻ വീട്ടിലെത്തി

💬 Comments

View all comments