0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.8K

നോക്കി…. അതിൽ ഞാൻ എയർപോർട്ടിൽ വച്ച് ബാഗ് നോക്കാം ഏൽപ്പിച്ച ആ തെണ്ടിയെയും കണ്ടു…. കാര്യങ്ങൾ ഏകദേശം എനിക് മനസ്സിലായി… അവൻ എനിക്കിട്ട് പണി തന്നതാണെന്ന് എനിക്ക് ബോധ്യമായി…. .. കോടതിയിൽ വക്കീൽ അവരുടെ ഭാഷയിൽ പറയുന്നത് കേട്ട് എനിക്ക് ഒന്നും മസ്സിലായില്ല… എന്നെ ഇതിൽ വലിച്ചിട്ട തെണ്ടി എന്നോടപ്പോൾ സോറി പറഞ്ഞു… എന്നെ ഇതിൽ നിന്നും ഊരിതരാമെന്ന് അവൻ എനിക്ക് വാക്ക് തന്നു….. ഇപ്പൊൾ അവിടെ നടക്കുന്നതും അവൻ എനിക്ക് പറഞ്ഞു തന്നു… ഏതോ നൂറ്റാണ്ടിൽ ചൈനയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് നാട് വിട്ട രാജാവിൻ്റെ മകളും മറ്റ് ആളുകളും യാത്ര മധ്യേ മരിക്കുകയും … അവരുടെ കപ്പൽ ഉപേക്ഷിച്ച് രാജാവ് വീണ്ടും യാത്ര തുടരുകയും ചെയ്തു…. അവർ ഉപേക്ഷിച്ച കപ്പൽ പിൽകാലത്ത് മലേഷ്യയിലെ ഏതോ ദീപിൽ നിന്നും ആർക്കിയോളജി വകുപ്പ് കണ്ടെത്തിയെന്നും അതിൽ നിന്നും അവർക്ക് ലഭിച്ചതാണ് മോതിരവും എഴുത്തുകളും… അത് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയയിലുള്ള രാജാവിൻ്റെ കുടുംബം മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു… പക്ഷെ അവർ അത് നിരസിച്ചു … ഇത് ചൈനയുടെ സ്വത്ത് ആണെന്നും ചൈനയ്ക്ക് മാത്രമേ കൊടുക്കുമെന്നും അവർ പറഞ്ഞു….. തങ്ങളുടെ കുടുംബ സ്വത്ത് വീണ്ടെടുക്കാൻ വേണ്ടി അവർ നിയോഗിച്ച ആളുകളാണ് അയാളെന്നും…. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ അത് എൻ്റെ ബാഗിൽ ഒളിപ്പിച്ചതാണെന്നും അവൻ പറഞ്ഞു…. പിന്നെ ഞാൻ പോകാണിരുന്ന വിമാനം കാണാതായി എന്നും അതിനു നന്ദി അവനോടു വേണമെന്നും അവൻ പറഞ്ഞു….. കോടതിയുടെ മുന്നിൽ അവർ കുറ്റം ഏറ്റു പറഞ്ഞു…. ഞാൻ എൻ്റെ നിരപരാധിത്വം അവർക്ക് മുന്നിൽ തെളിയിച്ചു… എൻ്റെ വിസയും

💬 Comments

View all comments