Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
വാതിൽ അടച്ചു..
ഞാൻ അത്രയ്ക്കും ലോല മനസ്സുള്ള പെണ്ണാണോ…. ഏയ് അങ്ങനെ വരാൻ വഴി ഇല്ല….. ഞാൻ എപ്പോഴും സ്‌ട്രോങ്ങാണ്.. അങ്ങനെ പെട്ടെന്നൊന്നും ഞാൻ തളരില്ല…. അന്ന് ഞാൻ സ്നേഹിച്ച എല്ലാവരും എന്നെ ചതിക്കുകയാണെന്നറിഞ്ഞപ്പോൾ ചെറുതായി ഒന്ന് കൈ മുറിച്ചു… അതിനു ഇപ്പൊ ഞാൻ ചത്തെന്നും പോയില്ലല്ലേ എന്നെ ഇങ്ങനെ കളിയാകാൻ. ങ്ങും….. ഒരു ഉപദേശകൻ വന്നിരിക്കുന്നു…… നാളെ കാണട്ടെ എൻ്റെ ചെക്കനെ. എല്ലാത്തിനും കൂടി ഞാൻ കൊടുക്കുന്നുണ്ട്…. ദുഷ്ടൻ എന്നെ എത്ര കരയിച്ചു…മ്മും … കാണട്ടെ നാളെ സ്നേഹിച്ച കൊല്ലും ഞാൻ…. ഇനി എന്നെ വിട്ട് എങ്ങും പോകാൻ അനുവദിക്കില്ല…ങ്ങും. “”””””” മഞ്ജു അവളോടു തന്നെ ഓരോന്ന് പറഞ്ഞു കുളിമുറിയിൽ കയറി… വൈകിട്ടോടെ അഷ്റഫ് വന്നിരുന്നു… മഞ്ജുവിന് ആവശ്യമായ ഡ്രെസ്സും പാസ്പോർട്ടും കൊണ്ടുവന്നിരുന്നു… ഇന്ന് രാത്രിയോടെ വിസ കിട്ടും നാളെ രാവിലെത്തേക്ക് ടിക്കറ്റ് അഷ്റഫ് അൽറെഡി എടുത്തിരുന്നു….. രത്രിയവർ അവളെ നിർബന്ധിച്ച് പാളയത്തുള്ള Zam Zam റെസ്റ്റോറൻ്റിൽ കൊണ്ടുപോയി ശവായ കഴിച്ചു…
മഞ്ജു എന്താ കഴിക്കാത്തത്… വിശക്കുനില്ലെ…..”””””” പ്ലേറ്റിൽ ഉള്ള ചിക്കൻ പീസ് ഒരു കഷണം മാത്രം കഴിച്ച മഞ്ജുവിനെ നോക്കി അഷ്റഫ് ചോദിച്ചു….
രാവിലെയും ഉച്ചക്കും ഇങ്ങനെ തന്നെ ആയിരുന്നടാ….. ഒന്നും മര്യദിക്ക് കഴിച്ചിട്ടില്ല….””””””” രാജു അഷ്റഫ് പറഞ്ഞതിന് ശരിവെച്ച രീതിയിൽ സംസാരിച്ചു….
ഭക്ഷണ എങ്ങനെ ഇറങ്ങാനാ…. രാജു …………പ്രിയതമനെ കാണാനുള്ള പൂതിയിൽ അല്ലെ ഇവളുടെ ഇരിപ്പ്….. അങ്ങോട്ടു പോയാൽ നമ്മളെയൊക്കെ ഓർക്കുവോ ആവോ….. ആർക്കറിയാം…”””””” അഷറഫ് ഒരു കളി പോലെ പറഞ്ഞു… മഞ്ജു അത് കേട്ട് മുഖമെക്കൊ നാണിച്ച് ഒരു ക്രൂസൃതി -
💬 Comments
View all comments