0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.7K

ചിരിയോടെ തലതാഴ്ത്തി ഇരുന്നു ..

അത്ര നാണിക്കുകയെന്നും വേണ്ട അവൻ ഉള്ളളതല്ലെ പറഞ്ഞത്…. “”””രാജുവും അഷ്റഫ് പറഞ്ഞതു കൂട്ട് പിടിച്ചു.. ചിരിച്ചു….

എന്നെ. ഇങ്ങനെ കളിയാക്കാനാന്നോൽ ഞാൻ പോകുവാ …… ..””””” ,,,,, മഞ്ജു ഒരുന്നയിടത് നിന്നു എഴുനേൽക്കാൻ ശ്രമിച്ചു…..

ഇരുന്നെ….. ഇറുന്നെ….. അയ്യ അയ്യ യ്യേ.. നീ ഇതിൻ്റെ പേരിലോക്കെ ഇങ്ങനെ പിണങ്ങിയാലോ…ശേ മോശം വളരെ മോശം……. നീ ഒന്നു അവിടെ ഇരിക്ക്..”””” അഷ്റഫ് മഞ്ജുവിനെ വീണ്ടും എവിടെ ഇരുപ്പിചു… അങ്ങനെ അവർ ഫുഡ് കഴിച്ചു കഴിഞ്ഞു ബിൽ കൊടുക്കാൻ നേരത്ത് അഷ്റഫിനു ഒരു കാൾ വന്നു അവൻ അത് എടുത്ത് പുറത്ത് പോയി…. അവനെയും കാത്ത് അവർ പുറത്ത് വൈറ്റ് ചെയ്തു….

അല്പം പരിഭ്രാന്തിയോടെ അഷ്റഫ് രാജുവിൻ്റെ അടുത്ത് വന്ന് എന്തോ സ്വകാര്യം പറഞ്ഞു….. രാജു വേഗം മഞ്ജുവിനെ കൂട്ടി നേരെ ലോഡ്ജിൽ പോയി…..

എന്താ രാജു ഏട്ടാ എന്ത് പറ്റി …. എന്തോ ടെൻഷൻ പോലെ “””””…… പോവുന്ന വഴി രാജുവിൻ്റെ വെപ്രാളം കണ്ട് മഞ്ജു ചോദിച്ചു…

ഒന്നും ഇല്ലല്ലോ…. നിനക്ക് തോന്നിയത് ആവും…”””””” അവൻ മുഖത്ത് ചിരി കൊണ്ടു വരാൻ ശ്രമിച്ചു .

അഷ്റഫ് എവിടെയാണ് പോയത്… നിങൾ എന്താണു ഞാൻ കേർക്കാതെ പറഞ്ഞത്. എന്നോട് പറയാൻ പറ്റാത്ത എന്തെങ്കിലും പ്രശ്നം ഉണ്ടോ….”””””” അവള് നടത്തം അവസാനിപ്പിച്ച് കൈ കെട്ടി നിന്നു

ഏയ് ഒന്നുമില്ല…. അത് ദേവൻ ചേട്ടൻ ആദിയെ കണ്ടതിനും മറ്റും ലക്ഷ്മി അമ്മയെ വഴക്ക് പറഞ്ഞു… ആദിയെ എയർപോർട്ടിൽ കൊണ്ടു വിടാൻ പോയതിനു അവർ തമ്മിൽ പിണങ്ങി ….

💬 Comments

View all comments