Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
പോയി പറയാം…. അല്ലെങ്കിൽ നാളെ എയർപോർട്ടിൽ എത്തി അവളെ വിഷമിപ്പികുന്നതിലും നല്ലത് ഇപ്പൊൾ തന്നെ അവളോട് കാര്യങ്ങൾ പറയുന്നതാണ്….. നീ രാജുവിനോട് അവിടെ വരാൻ പറയൂ“”””””” അഷ്റഫ് രാജുവിനെ വിളിച്ച് കാര്യങ്ങളെ കുറിച്ചുള്ള വെക്തമായി പറഞ്ഞു കൊടുത്തു…. അവർ മൂന്ന് പേരും അവളുടെ റൂമിൻ്റെ മുന്നിൽ ഒരുമിച്ച് കൂടി….
ആർക്കും അവളുടെ വാതിൽ മുട്ടുവാൻ ധൈര്യം ഇല്ലായിരുന്നു…. അവസാനം രാജു തന്നെ മുട്ടി…
മഞ്ജു ഒന്ന് കതവ് തുറന്നേ…. നിന്നെ കാണാൻ ഒരാള് വന്നിരിക്കുന്നു….”””””” അവൻ അവൻ്റെ വിഷമം സംസാരത്തിൽ കാണിക്കാതെ വിളിച്ചു….
അല്ല ഇതാര് സിദ്ധാർഥ് ഏട്ടനേ…. ഞാൻ ഇവിടെ വന്നത് ചേച്ചി പറഞ്ഞു കാണും അല്ലെ….. വാ അകത്തേക്ക് ഇരിക്ക്…..””””* വാതിൽ തുറന്ന് മുന്നിൽ കണ്ട സിദ്ധാർഥനെ മുറിയിലുള്ള കസേര ചൂണ്ടി കാണിച്ചു കൊടുത്തവൾ പറഞ്ഞു… രാജുവും അശർഫും അവിടെ തന്നെ നിന്നു
നീ ഇത് വരെയും ഉറങ്ങാതെ എന്തെടുക്കെയായിരുന്നു….”””””” റൂമിൽ അവളുടെ ബാഗ് തുറന്ന് ഡ്രസ് ഒക്കെ നിലത്ത് കിടക്കുന്നത് കണ്ട് അയാള് ചോദിച്ചു….
കിടന്നിട്ട് ഉറക്കം വന്നില്ല അപ്പൊൾ ഞാൻ ഈ ഡ്രസ് ഒക്കെ എടുത്ത് വൃത്തിയിൽ അടക്കി വെക്കാമെന്ന് കരുതി…. നാളെ രാവിലെ ഇതും കൊണ്ടു പോകേണ്ടതല്ലെ…….ഇവരെന്താ ഇങ്ങനെ പഴം വിഴുങ്ങിയ പോലെ നിൽക്കുന്നത്….”””””” അവള് രാജുവിൻ്റെയും അഷറഫിൻ്റെയും മുഖത്ത് നോക്കി ചിരിചു….
മഞ്ജു….. നിന്നോട് എനിക്ക് ഒരു കാര്യം സീരിയസായിട്ട് പറയാനുണ്ട്…. നീ അത് ക്ഷമെയോടെ കേൾക്കണം…. മനസ്സിലാക്കണം കേട്ടോ നിനക്ക് ഇനിയും നല്ല ഒരു ജീവിതമുണ്ട് അത് നീ വെറുതേ പാഴാക്കരുത് …””””””””
ഏട്ടൻ എന്താ ഉദ്ദേശിക്കുന്നത്
💬 Comments
View all comments