0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.7K

എനിക്ക് മനസിലായില്ല…….. ഓ……. അത് പറ…….ഞാൻ ഇവിടുന്നു പോയാൽ ആദി എന്നെ സ്വീകരിക്കില്ല എന്നാണോ നിങളുടെ എല്ലാവരുടെയും വിചാരം…… ഇത് കണ്ടോ ഈ ബുക്ക് “”””” മേശപ്പുറത്ത് വെച്ച ബൈൻ്റ് ചെയ്ത ബുക്ക് കയ്യില് എടുത്തോണ്ട് അവള് പറഞ്ഞു “””” ഇത് എൻ്റെ ആദിയേട്ടൻ എന്നോട് നേരിൽ പറയാനിരുന്ന കാര്യങ്ങളാണ്…. ഇതിൽ ഏട്ടന് എന്നോടുള്ള പ്രണയം ഇഷ്ടം എല്ലാം ഞാൻ മനസ്സിലാക്കി…. എനിക്ക് ഉറപ്പുണ്ട് എന്നെ കണ്ടാൽ ഏട്ടൻ ഓടി വന്നു കെട്ടിപ്പിടിക്കുമെന്ന് എന്നെ സ്നേഹിക്കുമെന്ന്….. ഏട്ടനും ഇവരും അത് ഓർത്ത് ടെൻഷൻ അടിക്കേണ്ട… കേട്ടോ.””””” അവള് അതും പറഞ്ഞു ആ ബുക്ക് നെഞ്ചോട് ചേർത്തു.

മോളെ….. അവൻ നിന്നെ സ്നേഹിക്കുന്നു എന്നതിൽ ഞങൾക്കാർക്കും ഒരു സംശയവുമില്ല. പക്ഷെ ഞാൻ ഇപ്പൊൾ പറയാൻ പോകുന്ന കാര്യം അതല്ല….. നീ പതറരുത് ഇനിയും മുന്നോട്ട് ജീവിച്ച് പോകണം…. നമ്മുടെ ആദി സഞ്ചരിച്ച വിമാനം കാണാതായിട്ട് 24 മണിക്കൂറായി…. ഇതുവരെയും അതിൻ്റെ ഒരു അംശം പോലും കണ്ടെത്താനായിട്ടില്ല….. അവർ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് പോലും ആർക്കും അറിയില്ല……..”””””” അയാള് അത് പറഞ്ഞു അൽപനേരം അവളെ നോക്കി……

നീ നാളെ എവിടെയും പോകുന്നില്ല……. നമ്മള് ഇപ്പൊ തന്നെ നാട്ടിലേക്ക് തീരിക്കുകയാണ്… നീ ഞങളുടെ കൂടെ വരണം…. തളരരുത്…..”””” അവളെ നാട്ടിലേക്ക് കൊണ്ടുപോകാൻ അയാള് ശ്രമിച്ചു

നെഞ്ചിലെ പുസ്തകം നിലത്തു വീണു ………….കണ്ണിൽ നിന്നും കണ്ണുനീർ വന്നു കൊണ്ടിരുന്നു……. അവള് സ്തംഭനമായി……..നിന്ന നില്പിൽ നിന്നും ഒരടി മുന്നോട്ടോ പിന്നോട്ടോ പോയില്ല.. അതേ നില്പ്….

മോളെ മഞ്ജു ഞാൻ പറയുന്നത് കേട്ടോ നീ

💬 Comments

View all comments