0%

Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]

Author : ramavarma Read All Parts 85.1K

അമ്മ പോയിട്ട് ഇന്ന് പതിനേഴ് ദിവസമാകുന്നു... കണ്ണൻ ആ വലിയ വീട്ടിൽ ഒറ്റയ്ക്കായി.

അമ്മ മരിച്ചപ്പോൾ അച്ഛൻ വന്നില്ല.

അച്ഛന് ദൂരെ യാത്ര ചെയ്യാൻ പറ്റില്ലത്രേ. പകരം അച്ഛന്റെ കാര്യസ്ഥൻ കുട്ടേട്ടൻ വന്നു.

ഇവിടുത്തെ ചടങ്ങുകളൊക്കെ നടത്തി തന്നത് കുട്ടേട്ടനാണ്. ചടങ്ങുകളൊക്കെ കഴിഞ്ഞ് അങ്ങോട്ട് ചെല്ലാനാണ് അച്ഛൻ പറഞ്ഞത്.

അച്ഛൻ എന്നത് എനിക്ക് വല്ലപ്പോഴും മാത്രം വരുന്ന ഒരു അതിഥിയെപ്പോലെയായിരുന്നു.

വർഷങ്ങൾ കൂടുമ്പോൾ ഒരിക്കൽ വരും, കാണും, പോകും. അത്രമാത്രമേ അച്ഛനുമായി എനിക്ക് ബന്ധമുണ്ടായിരുന്നുള്ളൂ.

അച്ഛൻ പാലക്കാട് ഒരു സ്കൂൾ അധ്യാപകനായിരുന്നു... സ്കൂൾ വേനലവധിക്ക് അടച്ചാൽ പോലും അച്ഛൻ വരാറില്ല. ഞാൻ അമ്മയോട് ചോദിക്കുമ്പോൾ അമ്മ പറയും:

"സ്കൂൾ അച്ഛന്റെ കുടുംബവകയല്ലേ, തിരക്കായിരിക്കും... അതാ അച്ഛൻ വരാത്തത്."

പിന്നെ ഞാനും ഒന്നും ചോദിക്കാറില്ല...

മലമുകളിലെ ഈ ഒറ്റപ്പെട്ട ജീവിതത്തിൽ നിന്ന് ഇനി പാലക്കാടിന്റെ മണ്ണിലേക്ക്...

അച്ഛനുമായി അടുപ്പമില്ലാത്തതുകൊണ്ട് അവിടെ ചെന്നാൽ എന്താകും എന്നൊരു ഭയം മനസ്സിലുണ്ടായിരുന്നു.

നാളെ പോകണമല്ലോ എന്നോർത്ത് ഉമ്മറത്തിരുന്ന് ഉറങ്ങിപ്പോയി. രാവിലെ ഒരു കാറിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്.

ഞങ്ങളുടെ ഈ മലമുകളിലേക്ക് ഒരു കാർ വരുന്നത് തന്നെ ആദ്യമായിട്ടായിരുന്നു.

ഞാൻ ബാഗുമെടുത്ത് ഉമ്മറത്തേക്ക് വന്നു.

നേരെ പോയി അമ്മയെ അടക്കിയ ഇടത്തുചെന്ന് യാത്ര പറഞ്ഞു.

കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഇതുവരെ ഈ വീടുവിട്ട് എങ്ങോട്ടും പോയിട്ടില്ല.

വീടിന് മുൻപിൽ പണിക്കരുമായി കുട്ടേട്ടൻ സംസാരിക്കുന്നുണ്ടായിരുന്നു. വീട് പൂട്ടി താക്കോൽ പണിക്കരെ ഏൽപ്പിച്ചു. ഒന്നും മിണ്ടാനാകാതെ നിന്ന എന്നോട്, "പോയി വാ കുഞ്ഞേ..." എന്ന് പണിക്കർ വിതുമ്പലോടെ പറഞ്ഞു.

ഞാൻ കാറിന്റെ പിൻസീറ്റിൽ കയറി ഇരുന്നു.

💬 Comments

View all comments