Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]
ഞാൻ അങ്ങോട്ട് നോക്കി. ഇരുട്ടിൽ ആ രൂപം വ്യക്തമല്ലായിരുന്നു. ഞാൻ മെല്ലെ ആ മാവിൻചുവട്ടിലേക്ക് നടന്നു...
കട്ടികൂടിയ മീശയും നരച്ച മുടിയും വെളുത്ത മുണ്ടും തോർത്തുമായിരുന്നു അച്ഛന്റെ വേഷം. എന്നെ കണ്ടതും അച്ഛൻ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റു.
എന്റെ ഓർമയിലുള്ള അച്ഛന്റെ രൂപമല്ല ഇത്... എപ്പോഴും മുഖത്തൊരു ശാന്തതയായിരുന്നു. എന്നാൽ ഇപ്പോൾ അച്ഛന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒരു രൗദ്രഭാവമുണ്ടായിരുന്നു.
ഞാൻ ഒന്നു നോക്കി മുഖം കുനിച്ചു നിന്നു... അച്ഛനെ കണ്ടിട്ട് ഇപ്പോൾ കുറേ വർഷങ്ങളായി. എന്തോ, മനസ്സിൽ അച്ഛനെ നോക്കാൻ ഒരു വിറയൽ... പേടി പോലെ...
അച്ഛൻ അടുത്ത് വന്ന് തോളിൽ കൈവെച്ച് പറഞ്ഞു: "നീ അങ്ങ് വളർന്നല്ലോ... യാത്രാക്ഷീണം കാണും, കൂടെ വന്നോളൂ..."
ഞാൻ ഒന്നു മൂളി, പുറകെ നടന്നു. അച്ഛന്റെ ശബ്ദം വരെ വളരെ മാറിയിരിക്കുന്നു! ശബ്ദത്തിലൊരു ഗാംഭീര്യം... നടക്കുമ്പോൾ എന്റെ പേടി കൂടിക്കൂടി വന്നു.
കാൽ കഴുകി അച്ഛൻ ഉമ്മറത്തേക്ക് കയറി. എന്നോട് കിണ്ടിയെടുത്ത് കാൽ കഴുകി കയറി വരാൻ പറഞ്ഞു.
ഞാൻ കയറി വന്നപ്പോൾ അച്ഛൻ പറഞ്ഞു: "ഇനി മുതൽ ഇതാണ് നിന്റെ വീട്."
അച്ഛൻ അകത്തേക്ക് കയറി. ഞാൻ നോക്കുമ്പോൾ അവിടെ രണ്ട് സ്ത്രീകളുണ്ടായിരുന്നു. അവരെ നോക്കി അച്ഛൻ പറഞ്ഞു:
"ഇവൻ കണ്ണൻ... കോട്ടയത്തു നിന്നാണ്... ആദ്യത്തെ മംഗലത്തിലെ..."
അച്ഛൻ എന്നെ നോക്കി ആദ്യത്തെയാളെ ചൂണ്ടിക്കാട്ടി പറഞ്ഞു: "ഇത് സുമതി... നിന്റെ വലിയമ്മ."
ഞാൻ അവരെ നോക്കി. എന്നെ അവർക്ക് ഒട്ടും ഇഷ്ടമല്ലെന്ന് ആ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി. ആ കണ്ണുകളിൽ നല്ല ദേഷ്യം കാണാമായിരുന്നു.
അച്ഛൻ അടുത്തയാളെ
💬 Comments
View all comments