0%

Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]

Author : ramavarma Read All Parts 85.1K

ചൂണ്ടിക്കാട്ടി പറഞ്ഞു: "ഇത് ഇന്ദുമതി... നിന്റെ ചെറിയമ്മ."

ഞാൻ ആ മുഖത്തേക്ക് നോക്കി. അവർക്ക് എന്നെ നോക്കാൻ പോലും താല്പര്യമില്ല. മുഖത്ത് ദേഷ്യമല്ല, പക്ഷേ എന്റെ വരവ് ആർക്കും ഇഷ്ടമായിട്ടില്ലെന്ന് മനസ്സിലായി.

അച്ഛൻ അവരോടായി തുടർന്നു: "കണ്ണന് മുകളിൽ പടിഞ്ഞാറ്റെ മുറി ഒരുക്കിയില്ലേ?"

ആരും ഒന്നും മിണ്ടിയില്ല. അച്ഛൻ ശബ്ദമുയർത്തി ഒന്നുകൂടി ചോദിച്ചു.

പെട്ടെന്ന് അവരിലൊരാൾ പറഞ്ഞു: "മുറി ഒരുക്കിയിട്ടുണ്ട്..."

അച്ഛൻ ഒന്നു മൂളിയിട്ട് പറഞ്ഞു: "നീ പോയി ബാഗ് മുറിയിൽ വെച്ച്, കുളിച്ച് അത്താഴവും കഴിച്ച് ഉറങ്ങിക്കോളൂ... യാത്രാക്ഷീണം മാറട്ടെ."

ഞാൻ തലയാട്ടി.

അച്ഛൻ ചോദിച്ചു: "നീ ഇപ്പോഴും ഈ കാൽച്ചട്ടയാണോ വേഷം?"

എന്റെ വേഷം ഒരു കാൽച്ചട്ടയും (നിക്കർ) ഷർട്ടുമായിരുന്നു. വീട്ടിൽ മുണ്ട് ഉടുക്കുന്ന ശീലമില്ലായിരുന്നു.

അച്ഛൻ പറഞ്ഞു: "ഷർട്ട് മാറ്റി ഒരു തോർത്തിട്ടോളൂ, ഇവിടെ ചൂട് കൂടുതലാണ്. അവന് മുറിയും കുളിമുറിയും കാണിച്ചുകൊടുക്കൂ..."

അതും പറഞ്ഞ് അച്ഛൻ ഉമ്മറത്തേക്ക് പോയി. ഞാൻ അവിടെത്തന്നെ നിന്നു. രണ്ടുപേരും പരസ്പരം നോക്കി. വലിയമ്മ ചെറിയമ്മയോട് പറഞ്ഞു: "നീ കൊണ്ടുപോയി മുറിയിലാക്ക് ഈ ശല്യത്തെ..."

പറഞ്ഞിട്ട് വലിയമ്മ അകത്തേക്ക് പോയി. പോകുന്ന വഴിക്ക് എന്നെക്കുറിച്ച് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

ഞാൻ തലകുനിച്ചു നിന്നു. അപ്പോൾ ചെറിയമ്മ വന്നു പറഞ്ഞു: "വാ..."

ഞാൻ പുറകെ പോയി.

പുറത്തേക്ക് കൈചൂണ്ടി കാണിച്ചുതന്നു: "അതാണ് കുളിമുറി."

വീണ്ടും നടന്ന് മുകളിലെത്തി മുറി തുറന്നു തന്നിട്ട് അവർ തിരിഞ്ഞുനടന്നു.

ഞാൻ മുറിയിലേക്ക് നോക്കി. വലിയൊരു മുറി! ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഇരുട്ടിൽ ഒന്നും കാണാനില്ലായിരുന്നു.

ഞാൻ ബാഗ് തുറന്ന് തോർത്തുമെടുത്ത് കുളിക്കാൻ പോയി. കുളി

💬 Comments

View all comments