Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]
കഴിഞ്ഞ് വന്നപ്പോൾ അച്ഛൻ ഭക്ഷണം കഴിഞ്ഞ് എഴുന്നേൽക്കുകയായിരുന്നു.
എന്നോട് കഴിച്ചോളാൻ പറഞ്ഞു.
ഞാൻ അവിടെത്തന്നെ നിന്നു. അപ്പോൾ വലിയമ്മ വന്ന് അച്ഛൻ ഇരുന്ന മരപ്പീഠം കാലുകൊണ്ട് തട്ടി മാറ്റി. അവർ നിലത്ത് ഒരു കിണ്ണത്തിൽ കഞ്ഞിയും പുഴുക്കും വെച്ചുതന്ന് പോയി.
ഞാൻ അവിടെയിരുന്ന് അത് കഴിക്കാനെടുത്തു. അമ്മ വിളമ്പിത്തരുന്ന ഓർമ മനസ്സിലേക്ക് വന്നു. ആ വാത്സല്യം ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു.
ലേശം കഴിച്ചു, പിന്നെ ഒന്നും കഴിക്കാൻ പറ്റിയില്ല.
ഞാൻ അതും കയ്യിൽ പിടിച്ച് എഴുന്നേറ്റു, ഇതെവിടെ വെക്കണമെന്ന് അറിയില്ലായിരുന്നു. വലിയമ്മ കണ്ട ഭാവം നടിച്ചില്ല.
ഞാൻ ചുറ്റും നോക്കുന്നത് കണ്ടപ്പോൾ ചെറിയമ്മ വന്ന് കയ്യിൽ നിന്ന് കിണ്ണം വാങ്ങി. "ഇടനാഴിക്കു പുറത്തെ വരാന്തയിൽ വെള്ളമുണ്ട്" എന്ന് പറഞ്ഞു.
ഞാൻ കൈ കഴുകി ഉമ്മറത്തേക്ക് ചെന്നു നോക്കിയെങ്കിലും അച്ഛനെ കണ്ടില്ല.
കുറച്ചുനേരം ഞാൻ അവിടെത്തന്നെ ഇരുന്നു.
മുറ്റത്തെ വിളക്കുകൾ മിക്കതും അണഞ്ഞുതുടങ്ങിയിരുന്നു.
പുറകിലെ വാതിൽ അനങ്ങുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ വലിയമ്മ പുറത്തേക്ക് നോക്കുന്നു. ഞാൻ നോക്കിയതും എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവർ വാതിൽ വലിച്ച് അടച്ചു!
ഞാൻ പുറത്ത് ഒറ്റയ്ക്കായി... എനിക്ക് ആകെ പേടിയായി. ഞാൻ പോയി വാതിൽ തള്ളിനോക്കി, തുറക്കുന്നില്ല... അകത്തുനിന്ന് സാക്ഷയിട്ടിട്ടുണ്ട്!
ഞാൻ ആകെ പേടിച്ച്, വിളക്ക് കത്തുന്ന ഒരു മൂലയിൽ വന്നിരുന്നു. ഉമ്മറത്തെ മിക്ക വിളക്കുകളും കെട്ടു.
ആകെയുള്ള ഒരു വിളക്കാണ് ഇനി കത്തുന്നത്, അതും ഉടൻ കെടും.
ഞാൻ ഭയന്നുവിറച്ചിരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.
നോക്കുമ്പോൾ അച്ഛനാണ്!
എന്നെ കണ്ട അച്ഛൻ ചോദിച്ചു:
💬 Comments
View all comments