Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]
"നീയെന്താ ഇവിടെ?"
ഞാൻ താഴേക്ക് നോക്കി നിന്നു.
പെട്ടെന്ന് അച്ഛന്റെയൊരു അലർച്ച! "എടീ സുമതീ...!"
അവർ വാതിൽക്കൽ വന്നു നോക്കി. "അവൻ കിടന്നോ എന്ന് ചോദിച്ചപ്പോൾ കിടന്നു എന്ന് പറഞ്ഞിട്ട്, ഇവൻ എങ്ങനെ ഇവിടെ വന്നു?"
അച്ഛന്റെ ശബ്ദം കേട്ട് ഞാൻ പേടിച്ചുവിറച്ചു നിന്നു. പെട്ടെന്നൊരു ശബ്ദം! നോക്കുമ്പോൾ വലിയമ്മ കവിളും പൊത്തിപ്പിടിച്ച് നിൽക്കുകയാണ്.
അച്ഛൻ എന്റെ അടുത്ത് വന്ന് പറഞ്ഞു: "നീ അകത്തുപോയി കിടന്നോളൂ." അതും പറഞ്ഞ് അച്ഛൻ പുറത്തേക്ക് ഇറങ്ങിനടന്നു.
ഞാൻ അകത്തേക്ക് വരുന്നത് കണ്ട് വലിയമ്മ എന്നെ തുറിച്ചുനോക്കിക്കൊണ്ട് മുറിയിലേക്ക് പോയി.
ഞാൻ അച്ഛൻ വരുമോ എന്ന് നോക്കി കതകിന്റെ അവിടെ കുറച്ചുനേരം നിന്നു. പുറത്ത് നല്ല ഇരുട്ടാണ്, ആരെയും കാണാനില്ല.
ഞാൻ വാതിൽ ചാരി മുകളിലേക്ക് പോകാൻ നടന്നു. പെട്ടെന്ന് വാതിൽ അടയ്ക്കുന്ന ഒച്ച കേട്ടു.
അച്ഛനാണോ എന്ന് നോക്കിയപ്പോൾ അച്ഛനല്ല, ചെറിയമ്മയായിരുന്നു.
ഞാൻ മുകളിലേക്ക് കയറി. പുറകിൽ ആരോ കോണി കയറുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.
ചെറിയമ്മ കയറിവരുന്നു. ഞാൻ പെട്ടെന്ന് എന്റെ മുറിയുടെ ഭാഗത്തേക്ക് നടന്നു.
ചെറിയമ്മ കോണിപ്പടിയുടെ അവിടുത്തെ വിളക്കും അണച്ച്, അടുത്തുള്ള ഒരു മുറി തുറന്ന് അകത്തുകയറി വാതിലടച്ചു.
ഞാൻ എന്റെ മുറിയിൽ കയറി വാതിൽ ചാരി കട്ടിലിൽ കയറി കിടന്നു. നല്ല രാമച്ചത്തിന്റെ മെത്ത... നല്ല ഗന്ധം!
ആ ഗന്ധത്തിൽ ലയിച്ചുകിടന്ന് ഞാൻ ഓരോന്ന് ആലോചിച്ചു...
അച്ഛൻ... ഇതുവരെ ഞാനും അമ്മയും കരുതിയ ആളേ ആയിരുന്നില്ല! ഇവിടെ അച്ഛന് രണ്ട് ഭാര്യമാർ... ഇതൊന്നും അറിയാതെയാണല്ലോ പാവം അമ്മ പോയത്.
ഒന്നും അറിയാതിരുന്നത് നന്നായി.
ഇങ്ങനെ
💬 Comments
View all comments