0%

Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]

Author : ramavarma Read All Parts 100.8K

പലതും ആലോചിച്ച് ഞാൻ ഉറങ്ങിപ്പോയി...

രാവിലെ ഒരുപാട് വൈകിയാണ് ഉണർന്നത്. മുറിയിൽ നല്ല വെളിച്ചമുണ്ടായിരുന്നു.

ഞാൻ എഴുന്നേറ്റ് പുറത്തേക്കുള്ള വാതിൽ തുറന്ന് നോക്കി.

ഞാൻ ഇതുവരെ കാണാത്തൊരു കാഴ്ച!

വീടിന്റെ പുറകിൽ വിശാലമായൊരു പറമ്പും അതിനുശേഷം ദൂരേക്ക് നീണ്ടുകിടക്കുന്ന വയലും! നല്ല പച്ചപ്പ് പുതച്ചുകിടക്കുകയാണ്.

സൂര്യവെളിച്ചമേറ്റ് അത് മനോഹരമായി തിളങ്ങുന്നു... പാടത്തിനു പുറകിൽ നീണ്ടുകിടക്കുന്ന മലനിരകൾ...

കുറേനേരം ഞാൻ ആ കാഴ്ചകൾ നോക്കിനിന്നു.

കുറച്ചുകഴിഞ്ഞപ്പോൾ താഴെ വന്ന് കുളിച്ചു.

ഉമ്മറത്ത് വന്ന് നോക്കിയപ്പോൾ മാവിൻചുവട്ടിൽ ഒരു ആൾക്കൂട്ടം! ഞാൻ അങ്ങോട്ട് നോക്കി. അച്ഛൻ അവിടെ ഇരിക്കുന്നു. അച്ഛന്റെ പുറകിൽ കുട്ടേട്ടനും വേറെ ഒരു ആളുകുടെ ഉണ്ടാര്ന്നു.

അവിടെ എന്താണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു. ഒരുപാട് ആളുകൾ കൂട്ടമായി നിൽക്കുന്നുണ്ട്, അച്ഛൻ അവരോട് സംസാരിക്കുന്നു.

ഞാൻ കുറച്ചുനേരം അവിടെ ഇരുന്നു. ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ അച്ഛൻ അവിടുന്ന് എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു.

ഞാൻ എഴുന്നേറ്റു നിന്നു.

അച്ഛൻ എന്റെ അടുത്ത് വന്ന് ചോദിച്ചു: "നല്ല ഉറക്കം കിട്ടിയോ?"

ഞാൻ തലയാട്ടി.

"നീ കുളിച്ചോ?" എന്ന് അച്ഛൻ ചോദിച്ചു. ഞാൻ ഒന്നു മൂളി.

അച്ഛൻ മുന്നോട്ട് നടന്ന്, ഉമ്മറത്ത് തൂക്കിയിട്ടിരുന്ന ഭസ്മച്ചെമ്പിൽ നിന്ന് ഭസ്മമെടുത്ത് എന്റെ നെറ്റിയിൽ വരച്ചു.

അപ്പോഴേക്കും ഇളയമ്മമാർ ഉമ്മറത്തെ വാതിലിനു പുറകിൽ വരുന്നത് ഞാൻ കണ്ടു.

അച്ഛൻ എന്നെയും കൂട്ടി കുറച്ചു മുന്നോട്ട് നടന്നു. എല്ലാവരും താഴെ മുറ്റത്ത് വന്നു നിരന്നുനിന്നു. ഞാൻ എല്ലാവരെയും നോക്കി.

അച്ഛന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കിയാണ് നിൽക്കുന്നത്.

അച്ഛൻ എന്റെ തോളിൽ പിടിച്ച് പറഞ്ഞു: "ഇത് എന്റെ മകൻ, ദേവേന്ദ്ര

💬 Comments

View all comments