0%

Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]

Author : ramavarma Read All Parts 107.8K

മന്നാടിയാർ!"

എല്ലാവരുടെയും മുഖത്തൊരു അത്ഭുതം! എല്ലാവരും എന്നെയൊന്ന് നോക്കി, വീണ്ടും തലകുനിച്ചു നിന്നു.

ഞാൻ എന്റെ പേര് കുറേ വർഷങ്ങൾക്കു ശേഷമാണ് കേൾക്കുന്നത്.

സ്കൂളിൽ പഠിക്കുമ്പോഴാണ് ആകെ ഈ പേര് കേട്ടിട്ടുള്ളത്. അന്നും ആരും ദേവേന്ദ്രൻ എന്ന് വിളിക്കാറില്ല,

ദേവൻ എന്നേ വിളിക്കൂ. സ്കൂളിൽ 'ദേവേന്ദ്രൻ എം.' എന്നായിരുന്നു. എം എന്നാൽ മന്നാടിയാർ എന്നാണെന്ന് എനിക്കറിയില്ലായിരുന്നു!

അച്ഛന്റെ പേര് മുകുന്ദൻ എന്നായതുകൊണ്ട് അത് അച്ഛന്റെ പേരിന്റെ ആദ്യ അക്ഷരമായിരിക്കും എന്നാണ് കരുതിയത്.

ഇപ്പോൾ അച്ഛന്റെ ശരിക്കുള്ള പേര് പോലും ഇതാണോ എന്ന് സംശയമാണ്...

ഞാൻ ഇത് ആലോചിക്കുമ്പോൾ അച്ഛൻ അവരോടായി തുടർന്നു: "ഇനി ഇവനും ഇവിടുത്തെ അംഗമാണ്... അത് അറിഞ്ഞു പെരുമാറുക!"

എല്ലാവരും തലയാട്ടി.

അച്ഛൻ വീണ്ടും തുടർന്നു: "ഞാനിത് ഇപ്പോൾ എല്ലാവരോടും പറഞ്ഞത്, ഇനി ഇതിന്റെ പേരിൽ പോറ്റിയുടെ കടയിൽ ഒരു സംസാരമുണ്ടായാൽ..."

അച്ഛൻ അതും പറഞ്ഞ് നിർത്തി. എല്ലാവരുടെയും മുഖത്ത് ഭയമായിരുന്നു.

അപ്പോൾ കുട്ടേട്ടൻ എല്ലാവരോടുമായി പറഞ്ഞു: "എല്ലാവരും പണിക്ക് പിരിഞ്ഞോളൂ..."

പെട്ടെന്ന് തന്നെ അവിടം ശൂന്യമായി.

അച്ഛൻ എന്നോട് ചോദിച്ചു: "പ്രാതൽ കഴിച്ചോ?"

"ഇല്ല" എന്ന് ഞാൻ പറഞ്ഞു.

"എന്നാൽ വന്നോളൂ" എന്ന് അച്ഛൻ പറഞ്ഞു.

ഞാൻ പുറകെ പോയി കൈ കഴുകി. അച്ഛൻ ഇരുന്ന ശേഷം എന്നോടും ഒരു മരപ്പീഠം വലിച്ചിട്ട് ഇരുന്നോളാൻ പറഞ്ഞു.

വലിയമ്മയെ കണ്ടില്ല. ചെറിയമ്മ വന്ന് ഞങ്ങൾക്ക് ഇഡ്ഡലിയും സാമ്പാറും ചട്ണിയും വിളമ്പി.

കുറച്ചുകഴിഞ്ഞപ്പോൾ വലിയമ്മ ഒരു പിച്ചള കപ്പിൽ എനിക്ക് വെള്ളവും, വെള്ളി കപ്പിൽ അച്ഛന് പാലും കൊടുത്തു.

അല്പം കഴിഞ്ഞ് ഇത് കണ്ട അച്ഛൻ

💬 Comments

View all comments