0%

Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]

Author : ramavarma Read All Parts 113.9K

വലിയമ്മയെ വിളിച്ചു.

വന്നത് ചെറിയമ്മയായിരുന്നു. അച്ഛൻ ചെറിയമ്മയെ നോക്കിയ നോക്ക് കണ്ട് എനിക്ക് പേടിയായി. ചെറിയമ്മയ്ക്ക് കാര്യം ആദ്യം മനസ്സിലായില്ല.

പിന്നെ പെട്ടെന്ന് പുറകോട്ടു പോയി, ഒരു വെള്ളി കപ്പിൽ എനിക്കും പാൽ കൊണ്ടുവെച്ചു.

പിച്ചള കപ്പ് കൊണ്ടുപോവുകയും ചെയ്തു.

അച്ഛൻ കഴിച്ച് കൈകഴുകി ഉമ്മറത്തേക്ക് പോയി.

അപ്പോൾ വലിയമ്മ വന്ന് എന്നോടായി പറഞ്ഞു: "ഓ... അവനു പാൽ മാത്രമേ ഇറങ്ങുകയുള്ളൂ!"

ഞാൻ ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു. കഴിക്കാൻ പറ്റുന്നില്ലായിരുന്നു, ഞാൻ മതിയാക്കി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ചെറിയമ്മ എന്നെ നോക്കാതെ പറഞ്ഞു: "അന്നം ദൈവമാണ്... ഓർമ വേണം!"

ഞാൻ അവിടെയിരുന്ന് അത് ഒരുവിധം കഴിച്ചെഴുന്നേറ്റു.

ചെറിയമ്മ വന്ന് ഇലയും കപ്പും വാങ്ങിപ്പോയി.

ഞാൻ കൈ കഴുകി ഉമ്മറത്തേക്ക് ചെന്നു... ദൂരെ ഗേറ്റിന്റെ അവിടെ കുട്ടേട്ടൻ നിൽക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് നടന്നു...

എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കുട്ടേട്ടനിൽ നിന്ന് കിട്ടണം എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ മുന്നോട്ട് നടന്നു.

എന്നെ കണ്ട കുട്ടേട്ടൻ ചോദിച്ചു: "വീട് മാറി കിടന്നിട്ട് ഉറക്കം ശരിയായോ കുഞ്ഞേ...?"

"ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി കുട്ടേട്ടാ..." ഞാൻ പറഞ്ഞു.

പിന്നെ ഒരു ആമുഖമെന്നോണം ഞാൻ കുട്ടേട്ടനോട് പറഞ്ഞു: "ഞാൻ ചോദിക്കുന്നതിന് കുട്ടേട്ടൻ എന്നോട് സത്യം പറയണം."

"കുട്ടി ചോദിക്ക്, എനിക്ക് പറയാൻ പറ്റുന്നതാണെങ്കിൽ ഞാൻ മറുപടി പറയാം..." കുട്ടേട്ടൻ പറഞ്ഞു.

ഞാൻ ചോദിച്ചു: "അച്ഛന്റെ ശരിക്കുള്ള പേരെന്താണ്?"

കുട്ടേട്ടൻ മറുപടി നൽകി: "ദേവരാജ മന്നാടിയാർ."

"അപ്പോൾ മുകുന്ദൻ എന്നോ...?"

കുട്ടേട്ടൻ പതുക്കെ ഒന്ന ചിരിച്ചു.

"ചിരിക്കാതെ പറ കുട്ടേട്ടാ..."

കുട്ടേട്ടൻ പറഞ്ഞു: "അത് കുട്ടിയുടെ

💬 Comments

View all comments