0%

Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]

Author : ramavarma Read All Parts 118.1K

അമ്മയെ വേളി കഴിക്കാൻ വേണ്ടി ഉണ്ടാക്കിയ പേരാണ്... ആ നാട്ടിൽ അറിയപ്പെടാൻ വേണ്ടി."

"ഇത്രയുമൊക്കെയുള്ള അച്ഛൻ എന്തിനാ അവിടെ വന്ന് കള്ളപ്പേരിൽ അമ്മയെ വേളി കഴിച്ചത്?" ഞാൻ ആകുലതയോടെ ചോദിച്ചു.

കുട്ടേട്ടൻ നെടുവീർപ്പോടെ പറഞ്ഞു: "എല്ലാത്തിനും ഓരോരോ കാരണങ്ങളുണ്ട് കുഞ്ഞേ... അതങ്ങനെയല്ലേ നടക്കൂ..."

"എനിക്കൊന്ന് തെളിച്ചു പറഞ്ഞുതാ കുട്ടേട്ടാ..."

അപ്പോൾ കുട്ടേട്ടൻ ഒഴിഞ്ഞുമാറാൻ നോക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

"കളത്തിൽ പോകാൻ സമയമായി, ഞാൻ പിന്നെ പറയാം" എന്നും പറഞ്ഞ് കുട്ടേട്ടൻ പോകാൻ തിടുക്കം കൂട്ടി.

എന്നാൽ അറിയേണ്ടതെല്ലാം അറിഞ്ഞിട്ടുതന്നെ ബാക്കി കാര്യം എന്ന് ഉറപ്പിച്ച് ഞാൻ കുട്ടേട്ടന്റെ കൂടെത്തന്നെ കൂടി.

ഞാൻ മാറില്ലെന്ന് കണ്ടപ്പോൾ കുട്ടേട്ടൻ ചോദിച്ചു: "കുട്ടിക്ക് എന്തൊക്കെയാ അറിയേണ്ടത്...?"

ഞാൻ പറഞ്ഞു: "എനിക്ക് ഇവിടെ വേറെ ആരെയും അറിയില്ല.

അച്ഛനോട് ഇതൊന്നും ചോദിക്കാൻ ഭയവുമാണ്... അതാ കുട്ടേട്ടനോട് ചോദിക്കുന്നത്.

അച്ഛൻ എന്തിനാ കള്ളപ്പേരിൽ വന്ന് അമ്മയെ കല്യാണം കഴിച്ചത്?

പിന്നെ ഇവിടെ എന്തിനാ അച്ഛന് രണ്ട് ഭാര്യമാർ...?"

എന്റെ ചോദ്യങ്ങൾ തുടരാൻ തുടങ്ങിയപ്പോൾ കുട്ടേട്ടൻ കൈയുയർത്തി തടഞ്ഞു:

"ഇനി ചോദിക്കല്ലേ കുഞ്ഞേ... ഇതുതന്നെ വലിയ സംശയങ്ങളാണ്.

വാ, നമുക്ക് അങ്ങോട്ട് മാറിനിൽക്കാം."

കുട്ടേട്ടൻ എന്നെയും കൂട്ടി ഒരു വൈക്കോൽപ്പുരയുടെ പുറകിലേക്ക് പോയി ഇരുന്നു.

"കുട്ടി ഇവിടെ കണ്ട വലിയ തമ്പുരാട്ടി... അതായിരുന്നു കുട്ടിയുടെ അച്ഛൻ ആദ്യം വേളി കഴിച്ചത്.

അതിൽ ആദ്യം ഒരു പെൺകുഞ്ഞു പിറന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഒരു പെൺകുഞ്ഞു കൂടി പിറന്നു.

അതോടെ തമ്പുരാൻ വലിയ വിഷമത്തിലായി. തമ്പുരാന് വംശം നിലനിർത്താൻ ഒരു ആൺകുട്ടി വേണമായിരുന്നു.

അതിനായി രണ്ടു

💬 Comments

View all comments