0%

Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]

Author : ramavarma Read All Parts 122.6K

വട്ടം കൂടി ശ്രമങ്ങൾ നടന്നെങ്കിലും അത് അലസിപ്പോയി. അങ്ങനെ തമ്പുരാൻ കടുത്ത മാനസിക വിഷമത്തിലായി..."

കുട്ടേട്ടൻ പതുക്കെ തുടർന്നു:

"തുടർന്ന് വടക്കുനിന്ന് ബ്രഹ്മദത്തൻ തിരുമേനി വന്നു ദേവപ്രശ്നം വെച്ചു.

കുടുംബത്തിൽ എന്തൊക്കെയോ വലിയ ദോഷങ്ങളുണ്ടെന്ന് പറഞ്ഞു.

അതിനുള്ള പരിഹാരം... ആൺകുട്ടിക്കായി വേറെയൊരു വിവാഹം കഴിക്കണം!

അത് തമ്പുരാനെ ആരും അറിയാത്ത ദൂരെയൊരു നാട്ടിൽനിന്നു വേണം. മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു...

തമ്പുരാന് ആൺകുട്ടി ജനിച്ചാൽ, ആ കുട്ടിക്ക് പന്ത്രണ്ട് വയസ്സ് തികയുമ്പോൾ കുട്ടിയുടെ അമ്മ ദീനം വന്നു മരണപ്പെടും എന്നായിരുന്നു ദേവപ്രശ്നത്തിൽ കണ്ടത്!"

അതു കേട്ട് എന്റെ ഉള്ളൊന്ന് പിടഞ്ഞു. കുട്ടേട്ടൻ തുടർന്നു:

"അങ്ങനെയാണ് തമ്പുരാൻ അങ്ങോട്ട് എത്തുന്നതും, വേളി നടക്കുന്നതുമെല്ലാം.

പക്ഷേ തമ്പുരാന്റെ കണക്കുകൂട്ടലുകൾ തെറ്റി... കുട്ടിക്ക് പതിമൂന്ന് വയസ്സായിട്ടും അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ലാതിരുന്നത് കണ്ടപ്പോൾ തമ്പുരാൻ വീണ്ടും നിരാശയിലായി.

കുട്ടിയെ തമ്പുരാന് നഷ്ടപ്പെടുമോ എന്ന പേടിയിൽ വീണ്ടും ഒരു ആൺകുട്ടിക്ക് വേണ്ടി ഒരു വേളികൂടി കഴിച്ചു. അതാണ് ചെറിയ തമ്പുരാട്ടി."

"പക്ഷേ വിധി വേറൊന്നായിരുന്നു തമ്പുരാനായി കരുതിവെച്ചിരുന്നത്... ചെറിയ തമ്പുരാട്ടിക്ക് കുട്ടികളേ ഉണ്ടായില്ല!

അതോടെ തമ്പുരാൻ വേറൊരാളായി മാറി, ദേഷ്യക്കാരനായി അങ്ങനെയിരിക്കുമ്പോഴാണ് കുട്ടിയുടെ അമ്മയ്ക്ക് ദീനം പിടിക്കുന്നതും അഞ്ചാറു വർഷം കിടപ്പിലാകുന്നതുമെല്ലാം.

അതൊക്കെ തമ്പുരാൻ അറിയുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾക്ക് ആ പഴയ തമ്പുരാനെ പതുക്കെ തിരിച്ചു കിട്ടി...

ഇപ്പോൾ കുട്ടി ഇങ്ങു വന്നതോടെ തമ്പുരാൻ വളരെ സന്തോഷവാനാണ്."

ഇതു കേട്ട് ഞാൻ ആകെ അതിശയിച്ചുപോയി... ഒരു ആൺകുട്ടിക്ക് വേണ്ടി മനുഷ്യർ ഇത്രയുമൊക്കെ ചെയ്യുമോ...!

കുട്ടേട്ടൻ പറഞ്ഞു: "തമ്പുരാന് വെറുമൊരു ആൺകുട്ടി പോരായിരുന്നു.

എല്ലാ ലക്ഷണമൊത്ത

💬 Comments

View all comments