Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]
സുന്ദരനായൊരു മകൻ വേണം. അതിനായി പലരെയും തേടി, ഒടുവിൽ കണ്ടെത്തിയതായിരുന്നു കുട്ടിയുടെ അമ്മയെ.
അതുപോലെതന്നെയായിരുന്നു ഇളയ തമ്പുരാട്ടിയെ വേളി കഴിച്ചതും.
തമ്പുരാൻ തിരഞ്ഞെടുക്കുന്നത് എപ്പോഴും ഏറ്റവും ഉത്തമമായതായിരിക്കും. കുട്ടി ആലോചിച്ചു നോക്കൂ...
വലിയ തമ്പുരാട്ടിയേക്കാൾ സുന്ദരി കുട്ടിയുടെ അമ്മയല്ലേ?
കുട്ടിയുടെ അമ്മയേക്കാൾ അഴക് ചെറിയ തമ്പുരാട്ടിയ്ക്കുമുണ്ട്..."
ശരിയാണ്, കുട്ടേട്ടൻ പറഞ്ഞത് ഞാൻ ആലോചിച്ചു. നാട്ടിൽ അമ്മയേക്കാൾ സുന്ദരിയായി വേറെ ആരും ഉണ്ടായിരുന്നില്ല. ഇവിടെ ചെറിയമ്മ അതിലും സുന്ദരിയാണെന്ന് എനിക്കും തോന്നിയിരുന്നു.
ഞാൻ ചോദിച്ചു: "അപ്പോൾ അച്ഛൻ ഇടയ്ക്ക് മാത്രം വന്നിരുന്നത് എന്തുകൊണ്ടാ...?"
"കുട്ടിയല്ലാതെ വേറെ കുട്ടികൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാകാം..." കുട്ടേട്ടൻ പറഞ്ഞു.
"എന്നാലും ഒരു ആൺകുട്ടിക്ക് വേണ്ടി ഇത്രയുമൊക്കെ..." ഞാൻ അത്ഭുതത്തോടെ പിറുപിറുത്തു.
കുട്ടേട്ടൻ പറഞ്ഞു: "കുഞ്ഞേ... ഈ മന്നാടിയാർ കോട്ട കാക്കാൻ, അച്ഛന്റെ പിന്തുടർച്ചക്കാരനാകാൻ, തറവാട്ടു കാവിലെ അവകാശങ്ങൾ സംരക്ഷിക്കാൻ...
അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്."
ഞാൻ മൂളി, എന്നിട്ട് വീണ്ടും ചോദിച്ചു: "അപ്പോൾ വലിയമ്മയുടെ മക്കളോ...?"
"ഇപ്പോൾ ഒരാളേയുള്ളൂ... രണ്ടാമത്തെയാൾ കുഞ്ഞിലേ ദീനം വന്നു മരണപ്പെട്ടു.
ആദ്യത്തെയാൾ മഹാലക്ഷ്മി... കുട്ടിക്ക് കല്യാണം കഴിഞ്ഞു, ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്."
"അവർ എവിടെയാണ് താമസിക്കുന്നത്?"
"ശ്രീരംഗത്ത്."
ഞാൻ വീണ്ടും ചോദിച്ചു: "ഇളയമ്മയും വലിയമ്മയും തമ്മിൽ പ്രശ്നമൊന്നുമില്ലേ...?
എന്റെ അമ്മയെക്കുറിച്ച് ഇവർക്ക് അറിയാമോ?"
"അവരെ ആരും പുറത്തുകാണാറില്ല. എല്ലാവർക്കും താഴത്തെ മുറ്റം വരെ മാത്രമേ പ്രവേശനം ഉള്ളൂ. വലിയ തമ്പുരാട്ടി ആദ്യമൊക്കെ വാശിയിലായിരുന്നു, ഇപ്പോൾ കുറെ ശാന്തമായിട്ടുണ്ട്.
കുഞ്ഞിന്റെ അമ്മയുടെ കാര്യമെല്ലാം രണ്ടുപേർക്കും അറിയാം.
കുഞ്ഞേ... എന്നാൽ ഞാൻ പോകട്ടെ, ഇനിയും വൈകിയാൽ തമ്പുരാന്റെ വഴക്ക് കേൾക്കും."
ഞാൻ
💬 Comments
View all comments