0%

Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]

Author : ramavarma Read All Parts 130.4K

കുട്ടേട്ടനോട് നന്ദി പറഞ്ഞു.

പിന്നെ അവിടെയൊക്കെ ഒന്നു ചുറ്റിനടന്നു കണ്ടു.

മുൻപിൽ വലിയ ഗേറ്റ്... ഇരുവശത്തും ഇരിക്കാൻ തറയുള്ള വലിയൊരു പടിപ്പുര.

അവിടുന്ന് തറവാട്ടിലേക്ക് ഒരു നൂറു മീറ്റർ ദൂരമുണ്ട്. ഒരുവശത്ത് കാർ ഇടാനുള്ള സ്ഥലം, അതിൽനിന്ന് അല്പം മാറി ഒരു വൈക്കോൽപ്പുര. അതിന്റെ മറുവശത്താണ് ഇന്നലെ കണ്ട മാവും ചാരുകസേരയുമുള്ളത്.

വീടിന്റെ ഇടതുവശത്തായി ചെറിയൊരു പത്തായപ്പുര പോലെയുണ്ട്.

അവിടുന്ന് കുറച്ചു മാറി തൊഴുത്തും. അവിടെ രണ്ടു വലിയ പശുക്കളും ഒരു കിടാവുമുണ്ടായിരുന്നു.

അമ്മയ്ക്ക് വയ്യാതാകുന്നതുവരെ ഞങ്ങളുടെ വീട്ടിലും പശുവുണ്ടായിരുന്നു.

ഞാൻ ചെന്ന് ആ പശുകിടാവിനെ ഒന്നു തലോടി. ജനിച്ചിട്ട് അധികമായിട്ടില്ലെന്ന് തോന്നുന്നു... വെളുപ്പും ഓറഞ്ചും നിറമുള്ള നല്ലൊരു സുന്ദരിക്കുട്ടി!

അവിടുന്ന് നടന്ന് വീടിന്റെ പുറകിലെത്തി.

നിറയെ മാവുകൾ... ഒരുവശത്ത് കുറച്ചു പച്ചക്കറി കൃഷിയുമുണ്ട്. ഞാൻ ആ പറമ്പിലൂടെ കുറേനേരം നടന്നു.

പറമ്പ് കഴിഞ്ഞ് അങ്ങോട്ട് വിശാലമായ നെൽപ്പാടമാണ്!

കണ്ണെത്താദൂരത്തോളം അത് പച്ചപ്പുതച്ചു കിടക്കുന്നു.

പാടത്തൊരു ഏറുമാടം കണ്ടപ്പോൾ ഞാൻ അതിൽ കയറിയിരുന്നു.

അവിടെയിരുന്ന് വയലിലെ മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു. എപ്പോഴോ ഞാൻ അവിടെക്കിടന്ന് ഉറങ്ങിപ്പോയി.

ഉണർന്നപ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു...

എറുമാടത്തിൽ നിന്ന് എഴുന്നേറ്റ് ഞാൻ കോട്ടയിലേക്ക് നടന്നു.

എനിക്കറിയില്ലായിരുന്നു, ആ കോട്ടയ്ക്കുള്ളിൽ എന്റെ പേരിൽ ഒരു മുറി മാത്രമല്ല, ഒരു ചരിത്രം തന്നെ എഴുതി വെച്ചിട്ടുണ്ടെന്ന്...

തുടരും...

💬 Comments

View all comments