Chapter Title : മന്നാടിയാർ കോട്ട 3 [Ramavarma]
അറിയാം!"
ചെറിയമ്മ: "ഓ... എന്തൊക്കെ അറിയാം, കേൾക്കട്ടെ...?"
ഞാൻ: "പപ്പടം കാച്ചും!"
ചെറിയമ്മ പൊട്ടിച്ചിരിച്ചു: "എന്നിട്ട് അതാണോ വലിയ കറി...?"
ഞാൻ പറഞ്ഞു: "ഞാൻ പറയട്ടെ... പപ്പടം, പിന്നെ പയർ മെഴുക്കുപുരട്ടി, പിന്നെ പയർ തോരൻ, പിന്നെ... തേങ്ങയും മാങ്ങയും ചമ്മന്തി! പക്ഷേ അരകല്ലിൽ ആരെയെങ്കിലും കൊണ്ട് അരപ്പിക്കണം..."
അപ്പോഴേക്കും ചെറിയമ്മ തേങ്ങയും ചിരവയും കൊണ്ടുവന്നു.
തേങ്ങ പൊട്ടിച്ച് വെള്ളം എനിക്ക് തന്നു. ഞാൻ പാതി കുടിച്ചിട്ട് ചെറിയമ്മയോട് പറഞ്ഞു: "നല്ല മധുരമുണ്ട്, കുടിച്ചോളൂ..."
ചെറിയമ്മ പറഞ്ഞു: "ഉണ്ണി കുടിച്ചോ..."
ഞാൻ തേങ്ങ ചെറിയമ്മയുടെ വായിൽ വെച്ച് കുടിപ്പിച്ചു. ചെറിയമ്മ എന്റെ തലയിലൊന്ന് തലോടിയിട്ട് പോയി.
എന്നോട് പറഞ്ഞു: "നമുക്ക് അവിയൽ വെക്കാം... പിന്നെ കോവയ്ക്ക ഉപ്പേരി ആക്കാം, അതോ തോരനാണോ കണ്ണന് ഇഷ്ടം...?"
ഞാൻ: "ഉപ്പേരി എന്ന് പറയുന്നത് മെഴുക്കുവരട്ടിയല്ലേ...?"
ചെറിയമ്മ: "അതെ, അതാണോ ഇഷ്ടം...?"
ഞാൻ തലയാട്ടി.
ചെറിയമ്മ പറഞ്ഞു: "എനിക്കും അതാ ഇഷ്ടം... ഏടത്തിക്ക് തോരനും."
ഞാൻ: "അപ്പോൾ നമുക്കാണ് മുൻഗണന!"
ഞങ്ങൾ ചിരിച്ചു. അങ്ങനെ കറിക്കരിയലും തേങ്ങ ചിരകലുമൊക്കെ കഴിഞ്ഞു...
ചെറിയമ്മ പറഞ്ഞു: "ഇനി ഒരു പച്ചമാങ്ങ കൂടെ പറിക്കണം. ഉണ്ണി പറിക്കുമോ...? ഞാൻ അപ്പോഴേക്കും അവിയലിന് അരപ്പ് അരക്കാം.
അല്ലെങ്കിൽ വേണ്ട, നമുക്ക് ഒരുമിച്ച് പോകാം... മാമ്പഴം കൂടെ നോക്കാം. നമുക്ക് ഒഴിക്കാൻ മാമ്പഴപ്പുളിശ്ശേരി വെക്കാം."
ഞാൻ: "ഉം... എനിക്ക് ഇഷ്ടമാണ്."
ചെറിയമ്മ: "എനിക്കറിയാമല്ലോ, അതല്ലേ വെക്കാം എന്ന് പറഞ്ഞത്!"
ഞാൻ: "അതെങ്ങനെ അറിയാം...?"
ചെറിയമ്മ: "ഞാൻ എന്റെ ഉണ്ണി എന്തൊക്കെ ആസ്വദിച്ചാണ് കഴിക്കുന്നത് എന്ന് ശ്രദ്ധിക്കാറുണ്ട്..."
ഞാൻ ഒന്ന്
💬 Comments
View all comments