0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 600.3K

ഞാൻ: "ചെറിയമ്മ അല്ലേ പിടിക്കാൻ പറഞ്ഞത്...?"

ചെറിയമ്മ: "അതെ... എന്നാലും ഇത്ര നേരം വേണ്ടായിരുന്നു... അതും എന്റെ കുഞ്ഞി കണ്ണൻ അങ്ങനെ ഇരിക്കുമ്പോൾ..."

ഞാൻ: "ഓ, അതാണോ പ്രശ്നം?"

ചെറിയമ്മ: "ഉം... പിന്നെ കാല് തിരുമി എവിടെ വരെ പോയി എന്നും ചിന്തിച്ചു..."

ഞാൻ: "ശോ... കാല് വലിയമ്മ വെറുതെ എന്റെ സ്വത്തിനെ പറ്റിക്കാൻ ഓരോന്നു പറഞ്ഞതാ..."

ചെറിയമ്മ: "ഉം..."

ഞാൻ: "ഇനി ഞാൻ വേറെ ആരെയും കെട്ടിപ്പിടിക്കില്ല... പോരെ?"

ചെറിയമ്മ: "അയ്യോ... ഏടത്തിക്ക് പൊന്നു അല്ലാണ്ട് വേറെ ആരാ ഉള്ളത്...?"

ഞാൻ: "ശേടാ... കെട്ടിപ്പിടിച്ചാൽ കുഴപ്പം, പിടിച്ചില്ലെങ്കിൽ കുഴപ്പം... എന്താ ഇത്...?"

ചെറിയമ്മ: "അത്... എല്ലാം കുറച്ചു മതി... എന്നാ ഉദ്ദേശിച്ചേ..."

ഞാൻ: "എന്റെ സ്വത്ത് പറയുന്ന പോലെ ചെയ്യാം..."

ചെറിയമ്മ: "എന്നാൽ പൊന്നു വേഗം കഴിക്കൂ... അപ്പുറത്ത് ചിരുതയും കുഞ്ഞിയും തേങ്ങ പൊട്ടിച്ചു ഉണക്കാൻ വെക്കുന്നുണ്ട്... അങ്ങോട്ട് പോകണം എനിക്കും..."

ഞാൻ: "അത് പറ്റില്ല... എന്റെ കൂടെ ഇരിക്കണം..."

ചെറിയമ്മ: "അത് പറ്റില്ല പൊന്നെ... നമുക്ക് പിന്നെ ഇരിക്കാട്ടോ..."

ഞാൻ: "എന്നാൽ ശരി... കഴിച്ചുകഴിഞ്ഞു ഈ മുണ്ട് ഒന്ന് നേരെ ആക്കി ഉടുപ്പിക്കണേ..."

ചെറിയമ്മ: "ആ, അത് ശരിയാക്കാം... നാളെ അല്ലേ പൊന്നു കളത്തിൽ പോണേ? അപ്പോൾ നമുക്ക് മുണ്ട് കെട്ടിവെക്കാം... അപ്പോൾ ഇടയ്ക്ക് അഴിയും, പേടിക്കേണ്ട."

ഞാൻ: "ശരി..."

അങ്ങനെ കഴിച്ചുകഴിഞ്ഞു മുണ്ട് നേരെയാക്കി, ദേഹത്ത് ഒരു നേരിതുകൊണ്ട് പുതപ്പിച്ച് ചെറിയമ്മ എന്നെ ചിരുതയ്ക്കും കുഞ്ഞിക്കും അടുത്ത് കൊണ്ടുവന്നു.

ചെറിയമ്മ: "ദേ, ഇതാണ് ഞങ്ങളുടെ കണ്ണൻ... ഇനി കണ്ടില്ല എന്ന് പരാതി പറയേണ്ട..."

💬 Comments

View all comments