0%

Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]

Author : രാമ വർമ്മ Read All Parts 217.1K

പുറത്തേക്ക് നീട്ടി... ഞാൻ ആ കയ്യിൽ കൈ കോർത്തുപിടിച്ചു... കുറെ ഉമ്മ കൊടുത്തു...

ചെറിയമ്മ: "മതി പൊന്നെ.. ഇനി പോയി കുളിക്ക്..."

ഞാൻ: "ശരി ഞാൻ കുളിച്ചിട്ടു വരാം.."

ചെറിയമ്മ: "വേണ്ടാ... ഇനി വന്നാൽ കൈ തരില്ല... പൊന്നു ഏടത്തിയെ സഹായിക്കൂ..."

ഞാൻ: "ആ, നോക്കട്ടെ... ഞാൻ കഴിക്കാൻ ഉള്ളത് ആകുമ്പോൾ കൊണ്ടുവരാം" എന്ന് പറഞ്ഞ് അവിടുന്നും വന്നു കുളിച്ചു അടുക്കളയിൽ ചെന്നു. വലിയമ്മ ദോശ ചുട്ടുകൊണ്ടിരിക്കുകയാണ്.

വലിയമ്മ: "ആ, എത്തിയോ... അവളെ പോയി കണ്ടോ?"

ഞാൻ: "ഉം.. പുറത്തുനിന്ന് മിണ്ടി."

വലിയമ്മ: "അല്ലെടാ.. അകത്തു കയറി ഇരുന്ന് മിണ്ടു."

ഞാൻ: "ഓ, വെറുതെ ഓരോ ചടങ്ങു.. അവിടെ ഒന്നും ഇങ്ങനെ ഇല്ലാ..."

വലിയമ്മ: "ഇവിടെ ഇങ്ങനെ ആണ്.. നിനക്ക് ഇപ്പോൾ ഇവിടേം ഇഷ്ടം ആയോ?"

ഞാൻ: "ഉം ഒരുപാട്..."

വലിയമ്മ: "ആട്ടെ... ഇവിടെ എന്താ ഏറ്റവും ഇഷ്ടം?"

ഞാൻ: "അത് എന്റെ സ്വത്ത്.. അല്ല, എന്റെ ചെറിയമ്മ..."

വലിയമ്മ: "ഉം.. അപ്പോൾ ഞാനോ?"

ഞാൻ: "വലിയമ്മേം ഇഷ്ടം ആണ്.. എന്നാലും കൂടുതൽ അവിടെ ആണ്.."

വലിയമ്മ: "ഉം എന്നും അത് അങ്ങനെ തന്നെ കാണണം... അവൾ പാവമാ..."

ഞാൻ: "ഉം എനിക്ക് അറിയാം..."

വലിയമ്മ: "എന്നാൽ വാ, അവൾക്ക് കഴിക്കാൻ കൊടുത്തു വരാം...."

അങ്ങനെ ചെറിയമ്മയ്ക്ക് കഴിക്കാൻ കൊടുത്തു ഞങ്ങളും കഴിച്ചു. വലിയമ്മയെ കുറച്ചു പണിയിലൊക്കെ സഹായിച്ചു, സമയം പോയത് അറിഞ്ഞില്ല. ഉച്ച ഊണ് കഴിഞ്ഞ് ചെറിയമ്മ ഒന്ന് മയങ്ങാൻ പോണു എന്ന് പറഞ്ഞ് പോയി.

ഞാൻ ഓടി ചെറിയമ്മയുടെ അടുത്ത് വന്നു. പത്തായപ്പുരയുടെ മുൻപിൽ

💬 Comments

View all comments