Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]
അത് എടുത്തു വരാമോ...?"
ഞാൻ വേഗം പോയി ചെറിയമ്മയുടെ മുറിയിൽ നിന്നും അത് എടുത്തു കൊണ്ടുവന്നു. രണ്ടുംകൂടി അതൊക്കെ എടുത്തു നോക്കാൻ തുടങ്ങി.
വലിയമ്മ: "നിനക്ക് ഏതാടി ബ്ലൗസ് വേണ്ടത്...?"
അത് കേട്ടപ്പോൾ ഞാൻ അങ്ങോട്ട് നോക്കി പല നിറങ്ങളിലുള്ള ബ്ലൗസിന്റെ തുണി!
ഞാൻ: "സ്വത്തെ, ആകാശനീലയും, ഇളംപച്ചയും, കടുംപച്ചയും സ്വത്തിനും ഇല്ലാത്ത നിറമാണ്..."
വലിയമ്മ: "നീ ഇവളുടെ ബ്ലൗസിന്റെ കണക്കൊക്കെ എടുത്തു വെച്ചിരിക്കുകയാണോ?"
അത് കേട്ട് ഞങ്ങൾ ചിരിച്ചു.
വലിയമ്മ: "നീ ആശിച്ചു പറഞ്ഞത് അല്ലേ, അത് നീ വെച്ചോ... അല്ല എനിക്ക് നീ നിറം ഒന്നും പറയുന്നില്ലേ...?"
ഞാൻ: "അതിന് എന്നാ എന്റെ വലിയമ്മയ്ക്ക്... ഇത് നാലെണ്ണം നല്ലതാ" എന്ന് പറഞ്ഞ് നാലു നിറത്തിലുള്ള തുണി കൊടുത്തു.
ചെറിയമ്മ: "ബാക്കി ഇത് ചിരുതയ്ക്കും കുഞ്ഞിക്കും കൊടുക്കാം അല്ലേ ഏടത്തി...?"
വലിയമ്മ: "ആ, അത് ശരിയാ..."
ഞാൻ: "ഇനി പട്ട് ഞാൻ തിരഞ്ഞെടുത്തു തരണോ രണ്ടാൾക്കും...?"
രണ്ടാളും എന്നെ നോക്കി.
വലിയമ്മ: "നീ നിന്റെ സ്വത്തിനും എടുത്തു കൊടുത്തേക്കൂ... മിച്ചം വരുന്നത് ഞാൻ എടുത്തോളാം..."
ഞാൻ ഒരു പച്ചയും ചുവപ്പും എടുത്ത് ചെറിയമ്മയ്ക്ക് കൊടുത്തു.
ചെറിയമ്മ നാണിച്ചു അത് വാങ്ങി.

ഞാൻ: "അല്ല, ഇത് ആരാ ബ്ലൗസ് തയ്യിക്കുന്നത്?"
ചെറിയമ്മ: "അത് ഏടത്തി... എനിക്ക് തയ്യിക്കുന്നത് അറിയില്ല..."
ഞാൻ: "വലിയമ്മേ... ബ്ലൗസ് അല്ലാണ്ട് വേറെ വല്ലോം തയ്ക്കാൻ അറിയാമോ?"
വലിയമ്മ: "എനിക്ക്... കോണകം അറിയാം..." എന്ന് പറഞ്ഞ് ചിരിച്ചു.
ഞാൻ: "വേറെ?"
വലിയമ്മ: "കുഞ്ഞുപിള്ളേരുടെ ഉടുപ്പ് അറിയാം..."
ഞാൻ: "ഓ... വലിയ ആളുകളുടെ ഉടുപ്പ് അറിയാമോ?"
💬 Comments
View all comments