0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 477.1K

ഇത് ഞാനാ..."

ഒരുനിമിഷം നിശ്ശബ്ദത. പിന്നെ വീണ്ടും ആ ശബ്ദം മുഴങ്ങി.

"ദേവാ... ഇത്‌ ഞാനാ... ദേവപ്രതാപൻ! കണ്ണ് തുറക്ക് ദേവാ..."

എന്റെ കാതുകളിൽ ആ വിളി വീണ്ടും മുഴങ്ങി. ഞാൻ പതിയെ കണ്ണുകൾ തുറന്നു. മുന്നിൽ ഒരാൾ എനിക്ക് കൈ നീട്ടി എന്നെ എഴുന്നേൽപ്പിക്കുന്നു.

കണ്ണിൽ എല്ലാം ഒരു മങ്ങൽപോലെ തോന്നി.

അയാൾ എന്നെയും കൂട്ടി വേഗത്തിൽ അവിടെ നടന്നു. എനിക്ക് ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല. ഞാൻ എവിടേക്കാണ് പോകുന്നതെന്നും അറിയില്ല.

അയാൾ എന്നെയും കൂട്ടി നടന്ന് എവിടെയോ ഒരു മുറിയിലെത്തി.

വീണ്ടും എന്റെ കാതിൽ ഒരു മുഴക്കംപോലെ ആ ശബ്ദം കേട്ടു.

"ദേവാ... ഇവിടുന്ന് ഇടത്തോട്ട് പോകുക. പടികൾ കയറി മുകളിൽ ചെന്നാൽ നിന്റെ സാമ്രാജ്യമാണ്. പെട്ടെന്ന് ആയിക്കോട്ടെ. ദേവി പേടിച്ചുതുടങ്ങും. വേഗം ചെല്ല്!"

കാതിലെ ആ മുഴക്കം പതിയെ നിലച്ചു. മുന്നിൽ കണ്ടിരുന്ന രൂപവും അപ്രത്യക്ഷമായി. മനസ്സിൽ ആരോ പറയുന്നതുപോലെ തോന്നി.

ഇടത്തോട്ട് പോകുക... പടികൾ കയറുക...

ഞാൻ കണ്ണുകൾ വലിച്ചുതുറന്ന് ഇടത്തോട്ട് നടന്നു. പടികൾ കയറി മുകളിലെത്തി.

അവിടെ കണ്ട വാതിൽ തുറന്ന് അകത്തുകയറി.

ചുറ്റും മാറാല പിടിച്ചുകിടക്കുന്ന വിശാലമായ ഒരു മുറി. ചുമരുകളിൽ കുറെ ചിത്രങ്ങൾ. എല്ലാം മാറാല കയറി പൊടിപിടിച്ച് കിടക്കുന്നു.

ഞാൻ ചുറ്റും നടന്നു.

അപ്പോഴാണ് തിരുമേനി പറഞ്ഞ കാര്യം ഓർമ വന്നത്.

ചുറ്റും നോക്കിയപ്പോൾ ആകെ ഒരു പെട്ടി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഞാൻ അതു തുറന്നു.

അതിന്റെ ഉള്ളിൽ വേറെ രണ്ടു പെട്ടികൾ! ഇതായിരിക്കും തിരുമേനി പറഞ്ഞത്.

അങ്ങനെ കരുതി ഞാൻ ആ

💬 Comments

View all comments