0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 474.7K

ആംഗ്യം കാണിച്ചു.

ഞാൻ മുന്നോട്ടു നടന്നു. കുറച്ചുദൂരം ചെന്നിട്ട് ഒന്നുകൂടി തിരിഞ്ഞുനോക്കി.

നാലുപേരും കണ്ണുകളടച്ച് പ്രാർഥിക്കുന്നതുപോലെ തോന്നി. തിരുമേനി ജപമാല തിരിക്കുന്നുണ്ടായിരുന്നു.

എന്റെ ഉള്ളിൽ ചെറിയൊരു ഭയം തോന്നി. ഞാൻ പതിയെ പൂജാമുറിയിലെത്തി. അന്ന് ചെറിയമ്മ പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു.

ഇനി ശരിക്കും ഭൂതം വല്ലോം കാണുമോ?

ഏയ്... അതെല്ലാം എന്നെ പറ്റിക്കാൻ പറഞ്ഞതായിരിക്കുമല്ലോ.

എന്നാലും മനസ്സിലെ ഭയം മാറുന്നില്ല.

ഞാൻ പൂജാമുറിയിൽനിന്ന് ഒരു കുത്തുവിളക്കെടുത്ത് കത്തിച്ചു. എന്നിട്ട് ആ വാതിൽ തുറന്നു.

ആ ചെറിയ വാതിൽ കടന്ന് അകത്തുകയറിയപ്പോൾ ഒരു ചെറിയ മുറി.

ഞാൻ ചുറ്റും നോക്കി. അവിടെ പെട്ടികളൊന്നും കാണാനില്ല.

ഭിത്തിയിൽ കൈയോടിച്ച് പരിശോധിച്ചപ്പോൾ അവിടെ മറ്റൊരു വലിയ വാതിൽ കണ്ടു. ഞാൻ അത് ഒരുവശത്തേക്ക് തള്ളിനീക്കി.

അകത്ത് താഴേക്ക് വിശാലമായ പടികൾ!

ഞാൻ പതിയെ താഴേക്കിറങ്ങി.

മനസ്സിൽ പറഞ്ഞു. തിരുമേനി പറഞ്ഞത് ശരിയാണ്. ഈ പടികൾ അങ്ങേര് ഇറങ്ങണമെങ്കിൽ കുറച്ച് പാടുപെടും.

അങ്ങനെ പടികളിറങ്ങി താഴെയെത്തി. അവിടെനിന്നും മുന്നോട്ടു നടന്നു.

ആകെ ആ വിളക്കിന്റെ വെളിച്ചം മാത്രം. ചുറ്റുമുള്ളതൊന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല. എന്നാലും ഞാൻ മുന്നോട്ടുതന്നെ നടന്നു.

നടക്കാൻ തുടങ്ങിയിട്ട് കുറച്ചുസമയമായെന്ന് തോന്നി.

പക്ഷേ എവിടെയുമെത്തുന്നില്ല. ഉള്ളിൽ ഭയം കൂടിക്കൂടി വന്നു.

പെട്ടെന്ന് മുന്നിൽ എന്തിലോ കാല് തട്ടി. ഞാൻ വിളക്കുമായി താഴെ വീണു.

വിളക്ക് അണഞ്ഞുപോയി!

പേടിച്ച് എന്റെ ബോധം പോകുമെന്നുതന്നെ തോന്നി.

കണ്ണുകൾ താനേ അടഞ്ഞുപോകുന്നു.

അപ്പോഴാണ് കാതിൽ ആരോ വിളിക്കുന്നതുപോലെ തോന്നിയത്.

"ദേവാ... ദേവാ..."

വീണ്ടും ആ ശബ്ദം.

"ഞാനാ... കണ്ണ് തുറക്ക് ദേവാ... ദേവാ...

💬 Comments

View all comments