Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
മേൽമുണ്ട് ധരിച്ചു.... കാർ അകത്തേക്ക് വരുന്നത് കണ്ടത്. ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റു.

കുറച്ചു കഴിഞ്ഞു അവർ മൂന്നുപേരും ഉമ്മറത്തേക്ക് കയറി വന്നു.
ചെറിയമ്മ വലിയമ്മയുടെ കൈയിൽ പിടിച്ച് ഞങ്ങളുടെ അടുത്തേക്ക് വലിച്ചു. എന്നിട്ട് പതിയെ ചോദിച്ചു.
ചെറിയമ്മ: "നിങ്ങൾ എവിടെയാ പോയത്?"
വലിയമ്മ: "തിരുമേനിക്ക് അവിടെ മാളികയിൽ പോയി എന്തോ നോക്കാനുണ്ടായിരുന്നു. പിന്നെ എന്നോട് കാവിൽ വിളക്ക് തെളിയിക്കാനും പറഞ്ഞു."
അച്ഛൻ എന്നെ നോക്കി വിളിച്ചു.
അച്ഛൻ: "കണ്ണാ... അവരോടൊപ്പം ഇങ്ങോട്ട് വന്നോളൂ."
ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു.
തിരുമേനി: "ഉണ്ണിക്ക് ഇവിടെ വന്നിട്ട് എങ്ങനെയുണ്ട്? ഈ നാട് ഇഷ്ടമായോ?"
ഞാൻ: "ഉവ്വ്. നല്ലതാണ്."
തിരുമേനി: "എനിക്ക് ഉണ്ണി ഒരു ഉപകാരം ചെയ്യുമോ?"
ഞാൻ: "ഓ, തിരുമേനി പറഞ്ഞോളൂ. ഞാൻ ചെയ്യാം."
തിരുമേനി: "ഉണ്ണി ഇവിടുത്തെ നിലവറവരെ ഒന്ന് പോകണം. അവിടെ ഒരു നിലവറപ്പെട്ടിയുണ്ട്. അത് തുറന്നാൽ അതിനുള്ളിൽ ഒരു എഴുത്തോലപ്പെട്ടിയും ഒരു മഞ്ചാടിപ്പെട്ടിയും കാണും. അത് രണ്ടും ഒന്ന് കൊണ്ടുവരാമോ? എനിക്ക് അത്രയും ദൂരം ഇറങ്ങാൻ ബുദ്ധിമുട്ടുണ്ട്. അതാണ്."
ഞാൻ: "ഞാൻ കൊണ്ടുവരാം."
ഞാൻ തിരിഞ്ഞ് ചെറിയമ്മയെ നോക്കി നിലവറ എവിടെയാണെന്ന് ചോദിക്കാനൊരുങ്ങി.
അപ്പോൾ അച്ഛൻ പറഞ്ഞു.
അച്ഛൻ: "ഓ, കണ്ണൻ അവിടെ പോയിട്ടില്ലല്ലോ. അത് മറന്നു. പൂജാമുറിയിൽ ചെന്നാൽ അവിടെ ഒരു വശത്ത് കാണുന്ന കിളിവാതിലില്ലേ? അതിലൂടെ താഴേക്ക് നടന്നാൽ മതി."
ഞാൻ തലയാട്ടി. എന്നാൽ ഞാൻ അവിടെത്തന്നെ നിന്നു. ചെറിയമ്മ കൂടി വന്നാലോ എന്ന് മനസ്സിൽ ചിന്തിച്ചു.
അച്ഛൻ: "എന്നാൽ കണ്ണൻ പോയി എടുത്തുകൊണ്ടുവന്നോളൂ."
ഞാൻ ചെറിയമ്മയെ നോക്കി. ചെറിയമ്മ കണ്ണുകൊണ്ട് പൊയ്ക്കൊള്ളാൻ
💬 Comments
View all comments