Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
രണ്ടു പെട്ടികളും എടുത്തു.
വീണ്ടും അവിടമാകെ ഒന്ന് ചുറ്റിനടന്നു. അപ്പോഴാണ് അവിടെ മറ്റൊരു വാതിൽ കണ്ടത്. ഞാൻ അതു തുറന്ന് പുറത്തേക്കിറങ്ങി.
ഇത്... ഈ മുറി...
എനിക്ക് ഈ മുറി നല്ല പരിചയമുള്ളതുപോലെ തോന്നി.
അവിടെനിന്നും പുറത്തേക്ക് വന്നപ്പോൾ വളരെ വിശാലമായ ഒരു ഇടനാഴി.
അവിടെനിന്ന് മുന്നോട്ടു നോക്കിയപ്പോൾ അങ്ങ് ദൂരെ കുട്ടേട്ടൻ നിൽക്കുന്നത് കണ്ടു. അത്... അത് കളപ്പുരയല്ലേ?
അപ്പോൾ ഞാൻ നിൽക്കുന്നത് കളപ്പുര മാളികയിലാണോ?
എനിക്ക് ആകെ അത്ഭുതം തോന്നി.
ഞാൻ വേഗം വന്ന വഴിയിലൂടെ തിരികെ ആ മുറിയിലെത്തി. അവിടെനിന്ന് പെട്ടികൾ എടുത്തു. വാതിലുകളെല്ലാം അടച്ച് നിലവറയിലേക്കുള്ള വഴിയിലെത്തി.
അവിടെ കണ്ട കാഴ്ച കണ്ട് ഞാൻ കണ്ണുമിഴിച്ചു നിന്നുപോയി.
ഞാൻ ഇങ്ങോട്ട് വന്നപ്പോൾ ഇരുണ്ടുകിടന്നിരുന്ന ആ വഴി ഇപ്പോൾ ഇരുവശത്തും ദീപങ്ങൾ തെളിഞ്ഞ് മനോഹരമായിരിക്കുന്നു!
എന്റെ നടത്തത്തിന് അറിയാതെ വേഗം കൂടി.
ഞാൻ നടന്ന് നടന്ന് ഇറങ്ങിവന്ന പടികളിലെത്തി. ഒന്നുകൂടി തിരിഞ്ഞുനോക്കി. ആ ദീപങ്ങൾ അങ്ങനെത്തന്നെ പ്രകാശിച്ചുനിൽക്കുന്നു.

ഞാൻ പടികൾ കയറി. പുറകിൽ ആരോ എന്നെ നോക്കുന്നതുപോലെ തോന്നി. ഞാൻ തിരിഞ്ഞുനോക്കി. ആരുമില്ല!
വീണ്ടും മുന്നോട്ടു നടന്നു. ആ വാതിൽ തള്ളിനീക്കി അകത്തുകയറി.
നോക്കുമ്പോൾ അവർ നാലുപേരും അവിടെയുണ്ട്.
എല്ലാവരുടെയും മുഖത്ത് ആകെ ഭയം.
ചെറിയമ്മയുടെ കണ്ണുകൾ കരഞ്ഞുകലങ്ങിയിരിക്കുന്നു.
ഞാൻ അവിടേക്ക് വരുന്നത് കണ്ടതും ചെറിയമ്മ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. "പേടിച്ചുപോയി ഉണ്ണീ... എവിടെയായിരുന്നു നീ?"
ഞാൻ: "ഞാൻ തിരുമേനി പറഞ്ഞ പെട്ടി എടുക്കാൻ പോയതാ."
അതും പറഞ്ഞ് ഞാൻ തിരുമേനിയെ നോക്കി.
അദ്ദേഹം ആകെ അന്ധാളിച്ചുനിൽക്കുകയാണ്.
ചെറിയമ്മ എന്നിൽനിന്ന് മാറിയതും
💬 Comments
View all comments