Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
ഞാൻ മുന്നോട്ടുവന്നു. അപ്പോഴേക്കും ഞാൻ കയറിവന്ന കതക് തനിയെ അടഞ്ഞു.
തിരുമേനി: "ഉണ്ണിയോട് അതാ വഴി എന്ന് ആരാണ് പറഞ്ഞത്?"
ഞാൻ: "ഞാൻ നോക്കിയിട്ട് വേറെ വഴിയൊന്നും കണ്ടില്ല."
തിരുമേനി അൽപം മാറിനിന്ന് പുറകിലുള്ള കതക് തുറന്നുകാണിച്ചു.
ശരിയാണ്!
കുത്തനെയുള്ള പടികൾ. അതിറങ്ങിച്ചെന്നാൽ നേരെ ആ പെട്ടികൾ കാണാം.
ഞാൻ: "ഞാൻ നോക്കിയപ്പോൾ ഈ വാതിൽ കണ്ടില്ലല്ലോ."
അച്ഛൻ: "ഞങ്ങൾ ഇന്നുവരെ ഉണ്ണി ഇപ്പോൾ വന്ന ഈ വാതിലും കണ്ടിട്ടില്ല."
എല്ലാവരും പരസ്പരം നോക്കി.
തിരുമേനി കണ്ണുകളടച്ച് എന്തോ ആലോചിക്കുന്നതുപോലെ തോന്നി.
അൽപസമയം കഴിഞ്ഞ് കണ്ണുതുറന്ന് അദ്ദേഹം പുഞ്ചിരിച്ചു.
തിരുമേനി അച്ഛനെ നോക്കി പറഞ്ഞു.
"രാജാ, ഉണ്ണിയുടെ കൈയിൽനിന്ന് അത് വാങ്ങി നടന്നോളൂ."
എല്ലാവരും അകത്തളത്തിൽ വന്നു നിന്നു.
പെട്ടെന്ന് തിരുമേനി അവിടെ ചുമരിൽ തൂക്കിയിരുന്ന ഒരു വാൾ എടുത്തു.
"ഉണ്ണീ!" എന്നു വിളിച്ച് അദ്ദേഹം ആ വാൾ എന്റെ നേരെ എറിഞ്ഞു.
ഒപ്പം ചെറിയമ്മയുടെ നിലവിളിയും ഉയർന്നു.
ഞാൻ ആ വാൾ കൃത്യമായി അതിന്റെ പിടിയിൽത്തന്നെ പിടിച്ചെടുത്തു!
വലിയമ്മയും ചെറിയമ്മയും പേടിച്ച് ഞെട്ടിനിൽക്കുകയാണ്.
എനിക്കൊന്നും മനസ്സിലായില്ല.

ജീവിതത്തിൽ ഇന്നുവരെ ഞാൻ ഒരു വാൾ കൈകൊണ്ടുപോലും തൊട്ടിട്ടില്ല. അങ്ങനെയുള്ളപ്പോൾ എന്റെ കഴുത്തിന് നേരെ വന്ന വാൾ ഇതാ ഞാൻ കൈകൊണ്ട് പിടിച്ചെടുത്തിരിക്കുന്നു! എന്താണ് ഇവിടെ നടക്കുന്നത്?
തിരുമേനി: "ഉണ്ണീ, ഇവിടുത്തെ മാന്ത്രിക അരുവി അറിയില്ലേ? അവിടെ പോയി മുങ്ങിനിവർന്ന് വരണം. ഈ വാളും കൂടെ കൊണ്ടുപൊയ്ക്കൊള്ളൂ."
അൽപനേരം നിർത്തിയശേഷം അദ്ദേഹം വീണ്ടും പറഞ്ഞു.
"ഉണ്ണീ, ഞങ്ങൾ നാലുപേരും ഇവിടം വിട്ട് പുറത്തുപോകില്ല. ഉണ്ണി മുങ്ങിനിവർന്ന് വരുന്നതുവരെ. പോയി
💬 Comments
View all comments