0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 479.7K

വരിക."

ഞാൻ ഉമ്മറത്തേക്ക് നടന്നു. അവിടെനിന്ന് ആ കുളം ലക്ഷ്യമാക്കി മുന്നോട്ടുപോയി. മാന്തോപ്പിലെത്തിയപ്പോൾ ഞാൻ പെട്ടെന്ന് ഓർത്തു.

അയ്യോ! അന്ന് ചെറിയമ്മ പറഞ്ഞതല്ലേ... രണ്ടു പേർ കൈകോർത്ത് നടന്നാൽ മാത്രമേ ആ അരുവിയിലേക്കു ഉള്ള കവാടം ദൃശ്യമാകൂ എന്ന്!

ഇനി എന്തു ചെയ്യും?

അങ്ങനെ ആലോചിച്ചുനിൽക്കുമ്പോഴാണ് പുറകിൽനിന്ന് ചെറിയമ്മ ഓടിവരുന്നത് കണ്ടത്.

ചെറിയമ്മ: "എന്താ പോക്ക് ചെക്കാ? ഞാൻ ഓടിയിട്ടുപോലും ഒപ്പമെത്തുന്നില്ലല്ലോ!"

ഞാൻ: "ഓരോന്ന് ആലോചിച്ച് പെട്ടെന്ന് നടന്നതാ."

ചെറിയമ്മ: "പൊന്നു ഒറ്റയ്ക്ക് അവിടെ പോയിട്ട് എന്തു ചെയ്യാനാ?"

ഞാൻ: "ഞാൻ ഇപ്പോൾ അതുതന്നെ ആലോചിച്ചുനിൽക്കുകയായിരുന്നു."

ചെറിയമ്മ: "എന്നാൽ വാ..."

അങ്ങനെ ഞങ്ങൾ ഒരുമിച്ച് നടന്നു. കുളത്തിന്റെ അടുത്തെത്തി.

ചെറിയമ്മ: "നീ ഈ വാളുംകൊണ്ട് എങ്ങോട്ടാ?"

ഞാൻ: "ആ തിരുമേനിയല്ലേ പറഞ്ഞത് ഇതുംകൂടി കൊണ്ടുപോകാൻ?"

ചെറിയമ്മ: "പിന്നെ അയാൾക്ക് തലക്ക് ഓളമാ? കുളിക്കാൻ പോകുമ്പോഴാണോ വാളുംകൊണ്ട് പോകുന്നത്?"

ചെറിയമ്മ എന്റെ കൈയിലിരുന്ന വാൾ നോക്കി പറഞ്ഞു.

"പൊന്നു അത് ഇവിടെ വെക്ക്. നമുക്ക് കുളി കഴിഞ്ഞ് വരുമ്പോൾ എടുക്കാം. പിന്നെ, ഇന്ന് ഞാനാ പൊന്നിനെ കുളിപ്പിക്കാൻ പോകുന്നത്."

അതു കേട്ടപ്പോൾ എനിക്ക് ആകെ സന്തോഷമായി.

ഞാൻ: "എന്നാൽ ഇപ്പോൾ ഒരു ഉമ്മ താ... അവിടെവരെ പോകാൻ ഒരു ഉന്മേഷത്തിന്." അതും പറഞ്ഞ് ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് ചെന്നു.

ചെറിയമ്മ പുറകോട്ടുനീങ്ങി.

ചെറിയമ്മ: "അങ്ങനെ ഇപ്പോൾ വേണ്ട. പൊന്നു വാൾ വെച്ചിട്ട് വാ. എന്നിട്ട് തരാം."

ഞാൻ: "ശരി." ഞാൻ വാൾ വെക്കാനായി കുളപ്പുരയിലേക്ക് കാല് വെച്ചതും ഒരു ഓട് പൊട്ടി താഴെ വീണു. ഞാൻ ചെറിയമ്മയെ നോക്കി.

💬 Comments

View all comments