0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 482.2K

ചെറിയമ്മ: "അങ്ങോട്ട് കയറണ്ട. അവിടെ ഇട്ടാൽ മതി."

ഞാൻ: "അത് വേണ്ട. തെറിച്ചുപോയാലോ?"

അതും പറഞ്ഞ് ഞാൻ വീണ്ടും അങ്ങോട്ട് കയറാൻ ശ്രമിച്ചു.

അപ്പോഴേക്കും വലിയൊരു കാറ്റുവീശി.

മരങ്ങളെല്ലാം ശക്തിയായി ആടാൻ തുടങ്ങി.

ഞാൻ: "സ്വത്തേ, എനിക്ക് പേടിയാകുന്നു. നമുക്ക് ഇതുംകൊണ്ട് പോകാം."

അതും പറഞ്ഞ് ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് ചെന്നു.

ഞാൻ അടുത്തേക്ക് വരുന്നതിനനുസരിച്ച് ചെറിയമ്മ മാറിമാറി പോകുകയാണ്.

ഞാൻ: "സ്വത്തേ, വാ പോകാം. സമയം പോകുന്നു."

ചെറിയമ്മ: "നീ ഇത് കളയാതെ ഞാൻ വരില്ല."

ഞാൻ: "ഈ കാറ്റ് കണ്ടില്ലേ? നമുക്ക് പെട്ടെന്ന് പോകാം."

ചെറിയമ്മ: "ഓ, അപ്പോൾ ഞാൻ കുളിപ്പിക്കണ്ടല്ലേ? ശരി, ഞാൻ ഇവിടെ കുളിച്ചോളാം." അതും പറഞ്ഞ് ചെറിയമ്മ കുളത്തിലേക്ക് ഓടിച്ചെന്ന് ചാടി!

ഞാൻ പേടിച്ച് ചെറിയമ്മടെ പുറകെ ചെന്നു. പക്ഷേ അവിടെ കണ്ട കാഴ്ച എന്നെ വീണ്ടും അത്ഭുതപ്പെടുത്തി. വെള്ളംപോലും അനങ്ങുന്നില്ല!

കാറ്റും നിന്നിരിക്കുന്നു!

ഞാൻ മനസ്സിൽ തിരുമേനി പറഞ്ഞത് ഒന്നുകൂടി ഓർത്തു.

ഞങ്ങൾ നാലുപേരും ഇവിടം വിട്ട് പുറത്തുപോകില്ല. ഉണ്ണി മുങ്ങിനിവർന്ന് വരുന്നതുവരെ... അപ്പോൾ ഞാൻ കണ്ട ചെറിയമ്മ...?

എനിക്ക് തോന്നിയതാണോ? വെള്ളത്തിൽ ചാടിയതിന്റെ ഒരു അടയാളംപോലുമില്ല. അതെല്ലാം എന്റെ തോന്നലായിരിക്കും.

അങ്ങനെ കരുതി ഞാൻ മുന്നോട്ടു നടന്നു.

ഞാൻ ചെന്നപ്പോൾ അതാ ആ കവാടം കാണാം!

എനിക്ക് വീണ്ടും അതിശയമായി.

അന്ന് ഞാൻ ഒറ്റയ്ക്ക് വന്നപ്പോൾ ഇതു കണ്ടിരുന്നില്ലല്ലോ!

പിന്നെ ഇപ്പോൾ എങ്ങനെ? ആ, എന്തെങ്കിലുമാകട്ടെ.

അതും പറഞ്ഞ് ഞാൻ അകത്തേക്ക് കയറി.

ഞാൻ അൽപദൂരം മുന്നോട്ടു നടന്നപ്പോഴേക്കും അന്തരീക്ഷത്തിൽ എന്തോ ഒരു മാറ്റം അനുഭവപ്പെട്ടു.

പെട്ടെന്ന്

💬 Comments

View all comments