0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 487.8K

തൊട്ട് എന്നെ അകത്തേക്ക് കയറ്റി.

തിരുമേനി: "ദേവൻ ഇരുന്നോളൂ."

ഞാൻ മനസ്സിൽ ചിന്തിച്ചു. പുള്ളി വന്നപ്പോൾ ഉണ്ണി എന്നായിരുന്നു വിളിച്ചത്. ഇപ്പോൾ ദേവൻ എന്നായി. എന്താണ് പ്രശ്നം?

ഞാൻ നോക്കുമ്പോൾ എല്ലാവരും അകത്തളത്തിൽ ഇരിക്കുന്നുണ്ട്.

ഞാനും തിരുമേനിയുടെ മുന്നിലായി ഇരുന്നു.

തിരുമേനി: "അങ്ങോട്ട് പോകുവാൻ എന്തെങ്കിലും തടസ്സം നേരിട്ടോ, ദേവന്?"

ഞാൻ ഒന്ന് മൂളി.

തിരുമേനി: "ഉം... നോം നിനച്ചു. ആട്ടെ, എന്തായിരുന്നു നിർദേശം?

വാൾ കളയുവാൻ തന്നെയായിരുന്നോ?"

ഞാൻ ഒന്ന് ഞെട്ടി. അപ്പോൾ ഞാൻ കണ്ട ചെറിയമ്മ വെറുമൊരു തോന്നലായിരുന്നില്ല! ഞാൻ പറഞ്ഞു.

ഞാൻ: "അതെ."

തിരുമേനി: "ഉം... പേടി തോന്നിയില്ലേ?"

ഞാൻ: "തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ ഭയം എന്നൊരു വികാരമില്ല. ഒരു പുതിയ ഉണർവ് പോലെ തോന്നുന്നു."

തിരുമേനിയുടെ മുഖം അതുകേട്ടപ്പോൾ കൂടുതൽ തെളിഞ്ഞു.

തിരുമേനി: "അത് ശുഭസൂചനയാണ്. ഞാൻ ഇനി കുറച്ചു കാര്യങ്ങൾ പറയാം. അതെല്ലാം ശ്രദ്ധിച്ചുകേൾക്കുക..."

ഈ കോട്ടക്ക് ചില പ്രശ്ങ്ങൾ ഉണ്ട്, ഇനി ദേവൻ എല്ലാം അറിയണ്ട സമയം ആയി..

പണ്ട് ഈ നാട് ഒരു നാട്ടു രാജ്യമാരുന്നു... ഇവിടെ ഭരിച്ചിരുന്നത് രാജ രാജൻ ശേഖര രാജ വലിയ തമ്പുരാൻ ആരുന്നു. ആ തമ്പുരാന് രണ്ടു ഇരട്ട കുട്ടികൾ ആയിരുന്നു. മൂത്ത കുട്ടി 'മാർത്താണ്ഡൻ ഉണ്ണി' ഇളയ കുട്ടി 'വിക്രമൻ ഉണ്ണി' പ്രജകൾക്ക് അവർ വലിയ ഉണ്ണിയും ചെറിയ ഉണ്ണിയും ആയിരുന്നു....

ഞാൻ പെട്ടെന്ന് ഇടയ്ക്ക് കയറി ചോദിച്ചു.... "ഇത് വലിയമ്മ പറഞ്ഞ കഥയിലെ ഉണ്ണികൾ തന്നെ അല്ലേ?"

ചെറിയമ്മ മൂളി..

തിരുമേനി : "ഓ അപ്പോൾ അത് അറിയാം

💬 Comments

View all comments