Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
അല്ലേ... ആട്ടെ എവിടെ വരെ അറിയാം...?"
ഞാൻ : "ആ ദുർമന്ത്രവാദിനിയെ കൊന്ന് വലിയ ഉണ്ണി വേറെ കൊട്ടാരത്തിൽ താമസമാക്കി വരെ അറിയാം..."
തിരുമേനി : "പിന്നെ അതൊരു കഥയല്ല... അതാണ് ദേവന്റെ തായ്‌വഴിയുടെ തുടക്കം... എല്ലാത്തിന്റെയും തുടക്കം..... ഇനി ഞാൻ ദേവന് എന്നെ പരിചയപ്പെടുത്താം... ഞാൻ ബ്രഹ്മദത്തൻ.. ഇല്ലം കുടുംബാംഗം ആണ്.
എന്റെ മുത്തച്ഛന്മാർ മുതൽ ഇവിടുത്തെ താന്ത്രിക മാന്ത്രിക കർമ്മങ്ങൾ നോക്കിയിരുന്നത് ഞങ്ങളാണ്.... ഇനിയും അത് അങ്ങനെ തന്നെ തുടരണം.
ഞാൻ ഇവിടെ എത്തും വരെ എല്ലാവരെയും പോലെ ഞാനും കരുതിയിരുന്നത് ദേവൻ ആ പഴയ ഉണ്ണിമാരിൽ ഒരാളുടെ പുനർജന്മം ആണെന്നായിരുന്നു ഉണ്ണിയെ കണ്ട ആദ്യ നിമിഷം എനിക്കും അങ്ങനെ തോന്നി എന്നാൽ ഉണ്ണി ആ പെട്ടി എടുക്കാൻ പോയത്.. മുതൽ ഞങ്ങളുടെ കണക്കുകൂട്ടൽ പിഴച്ചു...."
എനിക്ക് തിരുമേനി എന്താ പറയുന്നതെന്ന് മനസ്സിലാവാതെ ഞാൻ കണ്ണും മിഴിച്ചിരുന്നു.
തിരുമേനി തുടർന്നു... "ആ ഉണ്ണിയുടെ കാലശേഷം കാലചക്രം വീണ്ടും ഒരുപാട് തിരിഞ്ഞു ആ പരമ്പരയിൽ തന്നെ മറ്റൊരു കുട്ടി ജന്മമെടുത്തു ആദിരുദ്രദേവൻ.... ആദിരുദ്രദേവൻ വലിയ രാജ
അതുവരെ ഈ നാട് കണ്ട ഏറ്റവും ശക്തനും ബുദ്ധിമാനും ആയുധകലകളിൽ ബഹുകേമൻ സംഗീതകലകളിൽ പ്രാവീണ്യമുള്ളവൻ താന്ത്രിക മാന്ത്രിക വിദ്യകൾ സ്വായത്തമാക്കിയവൻ ഈ നാട് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രശ്നങ്ങൾ യുദ്ധങ്ങൾ എല്ലാം ഒറ്റയ്ക്ക് നിന്ന് നേരിട്ടത് ആദിരുദ്രദേവൻ ആയിരുന്നു അന്ന് തമ്പുരാന് കരുത്ത് പകരാൻ തമ്പുരാന്റെ പത്നി.. ദേവി... ആദിരുദ്രദേവൻ ആ പഴയ രണ്ട് ഉണ്ണികൾ ചേർന്ന് പുനർജന്മം എടുത്തു വന്നത് ആരുന്നു..."
"കാലചക്രം വീണ്ടും കറങ്ങി.. ശതാബ്ദമോ അർദ്ധശതാബ്ദമോ
💬 Comments
View all comments