0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 490.6K

കഴിഞ്ഞ് വീണ്ടും... പുനർജന്മം.. ഇവിടെ ഒന്നല്ല... 4 ആളുകൾ... അല്ല 5....."

എല്ലാവരും അതിശയിച്ചു നിൽക്കുന്നു. തിരുമേനി തുടർന്നു.......

"ഇത്രയും ആളുകൾ ഒരുമിച്ച് ഒരു പുനർജന്മം എടുത്തിട്ടുണ്ടെങ്കിൽ അതിന് എന്തെങ്കിലും വലിയ ഒരു കാര്യം കാണും ദേവൻ ആദിരുദ്രദേവൻ തിരുമനസ്സിന്റെ പുനർജന്മമാണ്.

ഇന്ദുമതി (ചെറിയമ്മ ) ആദിരുദ്രദേവന്റെ പത്നി

സുമതി (വലിയമ്മ ) പഴയ ചെറിയ ഉണ്ണി... വിക്രമൻ ഉണ്ണിയുടെ പത്നി

ഇനി ഞാൻ ഇല്ലത്തെ പഴയ കാരണവർ ആയിരുന്ന നീലകണ്ഠൻ ഭട്ടതിരിയുടെ പുനർജന്മമാണ്."

"എന്റെ അപ്പൻ തിരുമനസ്സ് മരണപ്പെടും മുൻപേ ഗണിച്ചു വെച്ചിരുന്നതാണ് എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടൽ തെറ്റിച്ച് ആദിരുദ്രദേവൻ തിരുമനസ്സിന്റെ വരവ്..."

ഇത്രയും പറഞ്ഞ് .. തിരുമേനി... വലിയമ്മയോടായി പറഞ്ഞു... "കുടിക്കാൻ ലേശം വെള്ളം എടുക്കുക."

ഞാൻ : "വലിയമ്മേ എനിക്കും കൂടെ കുറച്ച് കൊണ്ടുവരണേ...."

വലിയമ്മ തലയാട്ടി.. അടുക്കളയിലേക്ക് നടന്നു...

ഞാൻ പതുക്കെ ചെരിഞ്ഞ് ചെറിയമ്മയെ നോക്കി... ചെറിയമ്മയും താടിക്ക് കൈയും കൊടുത്ത് എന്തൊക്കെയോ ആലോചിച്ചിരിക്കുന്നു.....

അപ്പോഴേക്കും വലിയമ്മ വന്ന് എല്ലാവർക്കും വെള്ളം കൊടുത്തു.

ഞാൻ എല്ലാവരെയും നോക്കി, ആരും ഒന്നും മിണ്ടുന്നില്ല.

ഞാൻ തിരുമേനിയെ നോക്കി ചോദിച്ചു "5 ആളുകൾ ഉണ്ട് എന്ന് തിരുമേനി പറഞ്ഞു, പക്ഷേ അവസാന ആളെ പറഞ്ഞില്ല..."

എന്റെ ചോദ്യം കേട്ട് തിരുമേനി ദീർഘനിശ്വാസം ഉതിർത്തു.. ശേഷം പറഞ്ഞു.... "ദേവനെ ഇന്ന് വഴി തടയാൻ നോക്കിയില്ലേ അതെല്ലാം അവളുടെ കളികളാണ് വലിയ ഉണ്ണി അവളുടെ അമ്മയെയാണ് വധിച്ചത് അവളെ ആരും കണ്ടിട്ടില്ല അവളുടെ പരമ്പര ഇന്നും ഏതോ ദേശത്ത് വേരുറപ്പിച്ചു തന്നെയുണ്ട്.

ഇനി അവളെക്കുറിച്ചുള്ള സൂചന നൽകണമെങ്കിൽ

💬 Comments

View all comments