Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
എനിക്ക് ഈ പൗർണ്ണമി കഴിയണം. നമ്മൾ എല്ലാവരും ഈ പൗർണ്ണമി വരെ സൂക്ഷിക്കണം ഉണ്ണി എവിടെ പോയാലും ഈ വാളുമായി മാത്രം പുറത്തിറങ്ങുക അവളുടെ അമ്മയുടെ ചോര വീണ ഈ വാൾ അവൾക്ക് പേടിയാണ്... അടുക്കില്ല.
ഒന്നുകൂടി ഓർക്കുക... അവൾ നമ്മളിൽ ആരായും വരാം...
നായയായോ നാരിയായോ വരാം... സംയമനം പാലിച്ച്... മനസ്സ് നിയന്ത്രിച്ച് പ്രവർത്തിക്കുക."
"നിങ്ങൾ പെണ്ണുങ്ങൾ രണ്ടാളും ഇവിടെ ഇരിക്ക്. രാജനും ദേവനും ഒന്ന് പുറത്തേക്ക് നിൽക്കൂ..."
ഞങ്ങൾ പുറത്തേക്ക് നടന്നു ഉമ്മറത്ത് വന്നിരുന്നു ഞാൻ അച്ഛനെ നോക്കി.
അച്ഛൻ എന്തോ ഗാഢമായി ചിന്തിക്കുകയാണ് ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.
കുറച്ചു കഴിഞ്ഞു അവർ രണ്ടാളും ഇറങ്ങിവന്നു എന്നോട് അകത്തേക്ക് ചെല്ലുവാൻ പറഞ്ഞു ഞാൻ അവിടെ ചെന്നിരുന്നു.
തിരുമേനി : "ഞാൻ അവരോട് കുറച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അവർ പറയും, ദേവൻ അതുപോലെ കേൾക്കണം..."
ഞാൻ തലയാട്ടി... തിരുമേനി തുടർന്നു.... "ഈ പെട്ടികൾ പൂജാമുറിയിൽ വെച്ചോളൂ നമുക്ക് ഇത് പൗർണ്ണമി കഴിഞ്ഞ് വേണം തുറക്കാൻ ഞാൻ പറഞ്ഞത് മറക്കേണ്ട ദേവനും ഇന്ദുമതിയും മാളികയ്ക്ക് പുറത്ത് എവിടെ പോയാലും ഒരുമിച്ച് മാത്രം പോയാൽ മതി..."
ഞാൻ : "ശരി..."
"എന്നാൽ ഇത് അവിടെ കൊണ്ടുവെച്ച് പുറത്തേക്ക് വന്നോളൂ..." എന്ന് പറഞ്ഞ് തിരുമേനി ഉമ്മറത്തേക്ക് ഇറങ്ങി... ഞാൻ ആ പെട്ടികൾ പൂജാമുറിയിൽ കൊണ്ടുവെച്ചു, ഞാനും അങ്ങോട്ട് പോയി.
അച്ഛൻ : "കണ്ണാ, ഞങ്ങൾ വലിയ മാളികയിലേക്ക് പുറപ്പെടുകയാണ് പൗർണ്ണമി കഴിയുംവരെ അവിടെ കുറച്ച് പൂജകൾ ചെയ്യാനുണ്ട്.. നിങ്ങൾ എല്ലാം ഒന്ന് ശ്രദ്ധിച്ച് ചെയ്യുക..."എന്ന് പറഞ്ഞ് അച്ഛനും
💬 Comments
View all comments