Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
ഇതാ തീ പടരുന്നു! ഞാൻ ഒട്ടും സമയം കളയാതെ ഒരു തൂക്കിൽ വെള്ളവുമായി അങ്ങോട്ട് ഓടി. പക്ഷേ, ആ വെള്ളം തീ അണയ്ക്കാൻ മതിയാകുമായിരുന്നില്ല. വീണ്ടും വെള്ളമെടുക്കാൻ തിരിഞ്ഞപ്പോൾ അതാ വലിയമ്മ ഒരു തൂക്കിൽ വെള്ളവുമായി അങ്ങോട്ട് വരുന്നു!
വലിയമ്മ എന്നോട് വേഗം വീണ്ടും വെള്ളം എടുത്തു വരാൻ പറഞ്ഞു.
ഞാൻ ഓടിച്ചെന്ന് വീണ്ടും വെള്ളം കൊണ്ടുവന്നു.
വലിയമ്മ: "ഉണ്ണീ, ഇത് മതിയാവില്ല... രണ്ട് തൂക്കിൽ കൊണ്ടുവരൂ, ഇല്ലെങ്കിൽ എല്ലാം കത്തി നശിക്കും!"
വലിയമ്മ പറഞ്ഞത് കേട്ട് ഞാൻ വീണ്ടും വെള്ളമെടുക്കാൻ ഓടി.
ഇത്തവണ രണ്ട് കൈകളിലും ഓരോ തൂക്കിൽ വെള്ളവുമായി ഞാൻ അങ്ങോട്ട് ചെന്നു.
എന്നെ കണ്ടതും വലിയമ്മയുടെ കണ്ണുകൾ ഒരുതരം വന്യമായ സന്തോഷം കൊണ്ട് തെളിഞ്ഞു. ഞാൻ വെള്ളം അവിടെ വെച്ചു.
വലിയമ്മ "ഉണ്ണീ..." എന്ന് വിളിച്ച് എന്റെ തോളിൽ പിടിച്ചതും, പെട്ടെന്ന് ഭയങ്കരമായി നിലവിളിച്ചുകൊണ്ട് അവിടെനിന്നും അപ്രത്യക്ഷയായി, അന്തരീക്ഷത്തിൽ മാഞ്ഞുപോയി!
വലിയമ്മയുടെ വരവിലും ഭാവത്തിലും നേരത്തെതന്നെ എനിക്ക് വല്ലാത്തൊരു സംശയം തോന്നിയിരുന്നതുകൊണ്ട്, ഞാൻ എന്റെ വാൾ പുറകിൽ വച്ചിരുന്നു.
ഞാൻ തിരിഞ്ഞ് വൈക്കോൽപ്പുരയിലേക്ക് നോക്കിയപ്പോൾ അവിടെ ഒന്നും കത്തിയിട്ടുപോലുമില്ലായിരുന്നു; ഉണങ്ങിയ നല്ല വൈക്കോലിന് മുകളിലേക്കാണ് ഞാൻ ഇത്രയും നേരം വെള്ളമൊഴിച്ചുകൂട്ടിയത്!
ഞാൻ വേഗം തിരിച്ചുനടന്ന് വഴിയിൽ കുളിമുറിയിൽ കയറി ഒന്ന് മൂത്രമൊഴിച്ചു. ശേഷം അവരുടെ അടുത്തേക്ക് വന്നു. അവിടെ നടന്ന കാര്യങ്ങളൊന്നും അവരോട് പറഞ്ഞ് പേടിപ്പിക്കേണ്ട എന്ന് ഞാൻ കരുതി. അതുകൊണ്ട് "പശുക്കൾക്ക് കുഴപ്പമൊന്നുമില്ല" എന്ന് മാത്രം അവരോട് പറഞ്ഞു. "എന്നാൽ നമുക്ക് കിടന്നാലോ?" എന്ന് ഞാൻ ചോദിച്ചു.
രണ്ടാളും അതിന് സമ്മതിച്ചു.
💬 Comments
View all comments