Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
അങ്ങനെ ഞങ്ങൾ വലിയമ്മയുടെ മുറിയിലേക്ക് വന്നു കിടന്നു.
പുറത്ത് നല്ല മിന്നലുണ്ട് ഇപ്പോൾ... കാറ്റിന്റെ ഭീകരമായ ശബ്ദം കേൾക്കാം... മരത്തിന്റെ ചില്ലകൾ ഒടിഞ്ഞു വീഴുന്നതുപോലെയുള്ള ശബ്ദങ്ങൾ.
പെട്ടെന്നാണ് വലിയൊരു ഇടിമുഴക്കമുണ്ടായത്.രണ്ടാളും എന്നെ വലിഞ്ഞു മുറുക്കി പിടിച്ചു. പെട്ടെന്ന് പുറത്തുനിന്ന് ആരോ വിളിക്കുന്നതുപോലെ തോന്നി ഞാൻ ജനലിനടുത്തേക്ക് നടന്നു. 'പോകേണ്ട' എന്ന് പുറകിൽ നിന്ന് രണ്ടാളും വിളിച്ചു പറയുന്നുണ്ടായിരുന്നു.
പക്ഷേ, ഞാൻ മുന്നോട്ടുതന്നെ നടന്നു. നോക്കുമ്പോൾ പുറത്ത് ആ പശുക്കിടാവാണ് കിടന്നു കരയുന്നത്.
കൂടെ മഴയും പെയ്യാൻ തുടങ്ങിയിരുന്നു. ആ കിടാവ് എന്നെത്തന്നെ നോക്കി കരയുന്നതുപോലെ എനിക്ക് തോന്നി...
ശക്തമായ കാറ്റിൽ മുകളിലെ ഓടുകൾ പറന്നുപോകുന്നത് ഞാൻ കണ്ടു... ഞാൻ വേഗത്തിൽ ആ ജനൽപ്പാളികൾ അടച്ചു. തിരികെ വന്ന് കട്ടിലിൽ കിടന്നു.
പെട്ടെന്ന് മഴയും കാറ്റും ഇടിയുമെല്ലാം ഒടുങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ആ ജനലിലേക്ക് കല്ലുകൾ വന്നു പതിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.
പേടി കാരണം രണ്ടാളും എന്നെ മുറുകെ കെട്ടിപ്പിടിച്ചു കിടന്നു. ആ കിടപ്പിൽ ഞങ്ങൾ എപ്പോഴോ ഉറങ്ങിപ്പോയി...
കണ്ണുതുറന്നപ്പോൾ ചെറിയമ്മ എന്നെ കെട്ടിപ്പിടിച്ചുതന്നെ കിടന്നുറങ്ങുകയായിരുന്നു. വലിയമ്മ ഒരു വശത്തേക്ക് മാറിയാണ് കിടന്നിരുന്നത്.
ഞാൻ ചെറിയമ്മയെത്തന്നെ നോക്കി കിടന്നു. ഉറക്കത്തിലാണെങ്കിലും ചെറിയമ്മയെ കാണാൻ എന്തൊരു ഭംഗിയാണ്! ഞാൻ ആ മുടിയിഴകൾ പതുക്കെ തഴുകി.

ആ നെറ്റിയിൽ ഒരുമ്മ നൽകി. അങ്ങനെ ഞാൻ ആ മുടിയിഴകൾ തഴുകി ചെറിയമ്മയെത്തന്നെ നോക്കിക്കിടന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ചെറിയമ്മ കണ്ണുതുറന്നു.
എന്നെ നോക്കി ചെറിയമ്മ ച്ചിരിച്ചു. ഞാൻ പതുക്കെ ചെറിയമ്മയുടെ ചെവിയിൽ മന്ത്രിച്ചു: "സ്വത്തേ... അങ്ങനെ ഇന്ന് പൗർണ്ണമി ദിവസമായി..."
അത് കേട്ടതും ചെറിയമ്മയുടെ മുഖത്ത്
💬 Comments
View all comments