Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
നുള്ളിയിട്ട് വലിയമ്മ ചോദിച്ചു: "ഈ ലോകത്തൊന്നും അല്ലെന്ന് തോന്നുന്നല്ലോ...?"
ഞാൻ ചമ്മിയൊരു ചിരി ചിരിച്ചു. വലിയമ്മ പൂജാമുറിയിൽ കയറി എന്തോ എടുത്തു തിരിച്ചുവന്നു. എന്നോട് നേരെ നിൽക്കാൻ പറഞ്ഞു.
വാളിടുന്ന ഉറ എന്റെ അരയിൽ കെട്ടിത്തന്നു, എന്നിട്ട് ചുവരിലിരുന്ന വാളുകൂടി അതിൽ വെച്ചു.
വലിയമ്മ: "ടീ... ഇവിടെയൊരാൾ വാളും കുന്തവുമൊക്കെയായി പോകാൻ തയ്യാറായി നിൽപ്പുണ്ട്..." അവർ രണ്ടാളും ചിരിച്ചു.
ഞാൻ: "വലിയമ്മേ, ഞങ്ങൾ വിളക്കോ മറ്റോ കൊണ്ടുപോകണോ?
അവിടെ വെളിച്ചം വേണ്ടേ?"
വലിയമ്മ: "പുറത്ത് നല്ല നിലാവില്ലേ കണ്ണാ... പിന്നെ അവിടുത്തെ വെളിച്ചത്തെക്കുറിച്ച് അവിടെയെത്തുമ്പോൾ നിനക്ക് മനസ്സിലാകും."
"എന്നാൽ രണ്ടാളും വരിക," എന്ന് പറഞ്ഞ് വലിയമ്മ ഞങ്ങളെ പൂജാമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ദേവിയുടെ മുന്നിൽ നിർത്തിയിട്ട് നല്ലപോലെ മനസ്സുരുകി പ്രാർത്ഥിക്കാൻ പറഞ്ഞു. ഞങ്ങൾ രണ്ടാളും പ്രാർത്ഥിച്ച് പുറത്തേക്ക് വന്നു.
വലിയമ്മ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു.
വലിയമ്മ: "ദേ കണ്ടോ, പൂർണ്ണചന്ദ്രൻ ഉദിച്ചു കഴിഞ്ഞു.
ഇനി നിങ്ങൾ ഇറങ്ങിക്കൊള്ളൂ. അവിടുന്ന് ഈ കമണ്ഡലുവിൽ വെള്ളം എടുത്തോണം," എന്ന് പറഞ്ഞ് വലിയമ്മ അത് ചെറിയമ്മയെ ഏൽപ്പിച്ചു.
ചെറിയമ്മ: "ശരി ഏടത്തി..."
വലിയമ്മ: "കണ്ണാ, ഇനി ഇവളെ ചേർത്തുപിടിച്ച് നടന്നോളൂ... നാളെ നേരം പുലർന്നിട്ട് മടങ്ങി വന്നാൽ മതി."
ഞങ്ങൾ മൂളി. ഞാൻ ചെറിയമ്മയെ എന്നോട് ചേർത്തുപിടിച്ച് നടന്നു.
ചെറിയമ്മ ഒന്നും മിണ്ടാതെയാണ് നടക്കുന്നത്. ആ മുഖത്ത് ഒരു ആശങ്ക നിഴലിക്കുന്നുണ്ടായിരുന്നു. അവിടെച്ചെല്ലുമ്പോൾ എന്താകും ഫലം എന്നറിയാനുള്ള ആകാംക്ഷയാകാം അത്. നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് കരുതി ഞങ്ങൾ മുന്നോട്ട് നടന്നു.
ഞങ്ങൾ കുളക്കടവും കടന്ന് ആ രഹസ്യകവാടത്തിന് മുന്നിലെത്തി. അവിടുന്ന് അകത്തേക്ക് കയറിയതും,
💬 Comments
View all comments