Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
എന്താണ് കാണുന്നത് എന്ന് എന്നോട് പറയണേ..."
ഞാൻ മൂളി. ഞങ്ങൾ മുന്നോട്ട് നടന്നു. ഇന്നലെ ഇതിലെ വരുമ്പോൾ വലിയ ഇരുട്ടായിരുന്നു. എന്നാൽ ഇന്ന് വഴിയിലാകെ നല്ല നിലാവെളിച്ചം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ ആ കട്ടിലുണ്ടായിരുന്ന സ്ഥലത്തേക്ക് പ്രവേശിക്കാൻ തുടങ്ങി. അവിടെ കണ്ട കാഴ്ച കണ്ട് എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല! ഞാൻ അത്ഭുതത്തോടെ ചുറ്റും നോക്കി.
ഇന്നലെ ഞങ്ങൾ വരുമ്പോൾ കണ്ട ആ കാട് മുഴുവൻ ഇന്ന് പൂത്തുലഞ്ഞു കിടക്കുകയാണ്!
ഞങ്ങൾ അകത്തേക്ക് കയറി. ഞാൻ ആ കല്ലുകൊണ്ടുള്ള കട്ടിലിലേക്ക് നോക്കിയപ്പോൾ മേലാകെ കുളിരുകോരി.
അതെ, ഞങ്ങൾക്കുള്ള ഫലം ഇതാ നേരിൽ കാണുകയാണ്!
ഞാൻ: "സ്വത്തെ... കണ്ണടച്ചോളൂ... ഞാൻ പറയുമ്പോൾ മാത്രം തുറന്നാൽ മതി."
ഞാൻ കൈകൾ മാറ്റി, വശത്തേക്ക് മാറിനിന്ന് ചെറിയമ്മയെ നോക്കിപ്പറഞ്ഞു: "സ്വത്തെ, ഇനി ആ കണ്ണുകൾ തുറന്നോളൂ..."
ഞാൻ ചെറിയമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ആ മുഖത്ത് ആയിരം പൂർണ്ണചന്ദ്രന്മാർ ഒരുമിച്ചുദിച്ചതുപോലെയുള്ള പ്രഭാവവും സന്തോഷവുമായിരുന്നു! ആ കണ്ണുകളിൽ നിന്ന് ആനന്ദാശ്രു പൊഴിയുന്നുണ്ടായിരുന്നു.
ഞാനും നേരെ മുന്നിലേക്ക് നോക്കി. ആ പച്ചിലക്കാട് മുഴുവൻ ചുവപ്പും വെളുപ്പും പൂക്കളാൽ നിറഞ്ഞുനിൽക്കുന്നു. ആ കല്ലുകട്ടിൽ മുഴുവൻ ആ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ശരിക്കും ഒരു മണിയറ പോലെ അത് ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു! ഞങ്ങൾ പരസ്പരം നോക്കി.

ഞാൻ: "സ്വത്തെ, ഞാൻ പറഞ്ഞതല്ലേ... എന്റെ പൊന്നിനെ ദൈവം കൈവിടില്ല എന്ന്..."
ചെറിയമ്മ ഒന്നു മൂളി, എന്നെ മുറുകെ കെട്ടിപ്പിടിച്ച് മുഖം നിറയെ ഉമ്മകൾ തന്നു.
ഞാൻ: "സ്വത്തെ, ഇനി ഇവിടെ എന്താണ് ചെയ്യാനുള്ളത്?"
ചെറിയമ്മ പതുക്കെ എന്നിൽനിന്നും
💬 Comments
View all comments