0%

Chapter Title : മൺസൂൺ ലെറ്റേഴ്സ്: ഒരു കുട്ടനാടൻ പ്രണയകഥ [കത്തനാർ]

Author : കത്തനാർ Read All Parts 143.2K

അടുത്ത ദിവസം കടവിൽ കണ്ടപ്പോൾ രണ്ടുപേരും ഉത്സവത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

“ഇന്ന് മഴ വരും,” നവീൻ പറഞ്ഞു.

“ആകാശം തെളിഞ്ഞിരിക്കുകയല്ലേ?”

“ഉച്ചയോടെ വരും.”

“നിനക്ക് എങ്ങനെ അറിയാം?”

“കാറ്റ് മാറിയിട്ടുണ്ട്.”

“നീ കാലാവസ്ഥാനിരീക്ഷണകേന്ദ്രമാണോ?”

“അല്ല. ജനൽ തുറന്നുവെച്ച് പുസ്തകം നനച്ചശേഷം എന്നെ കുറ്റപ്പെടുത്തരുതെന്ന് പറഞ്ഞതാണ്.”

അഞ്ജലി ചിരി മറച്ചുകൊണ്ട് വള്ളത്തിലിരുന്നു.

ഉച്ചയോടെ ശരിക്കും മഴ പെയ്തു.

അടുത്ത ദിവസം അവൾ കടവിലെത്തിയപ്പോൾ നവീൻ ചോദിച്ചു:

“പുസ്തകം നനഞ്ഞോ?”

“ഇല്ല.”

“ജനൽ അടച്ചോ?”

“ഇല്ല. പുസ്തകം മാറ്റിവെച്ചു.”

“അത്ര ബുദ്ധിയുണ്ടെന്ന് അറിഞ്ഞില്ല.”

“എന്നോടു തർക്കിക്കാതെ ഒരു ദിവസം നിനക്ക് കഴിയില്ലേ?”

“ശ്രമിക്കാം.”

“എപ്പോൾ?”

“നാളെ.”

“ഇന്നെന്തുകൊണ്ട് പറ്റില്ല?”

“ഇന്നിപ്പോ തർക്കിക്കാൻ തുടങ്ങിയല്ലോ .”

അഞ്ജലി മുഖം തിരിച്ചു. വെള്ളത്തിൽ അവളുടെ ചിരിയുടെ പ്രതിബിംബം നവീന് വ്യക്തമായി കാണാമായിരുന്നു.

അതേ ദിവസമാണ് എൻ.-ന്റെ മറുപടി കിട്ടിയത്.

പ്രിയപ്പെട്ട എ,

ഒരാൾ നമ്മളെ നോക്കുന്നു എന്നു മനസ്സിലാകുന്ന നിമിഷം അസ്വസ്ഥമാകുന്നത്, അതുവരെ നമുക്ക് മാത്രം അറിയാമായിരുന്ന ഒരു രൂപം മറ്റൊരാളുടെ കണ്ണിൽ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാകാം.

കണ്ണാടി നമ്മൾ കാണാൻ തീരുമാനിച്ചതു മാത്രമേ കാണിക്കൂ. മറ്റൊരാളുടെ കണ്ണുകൾ അങ്ങനെയല്ല.

നിങ്ങൾ എഴുതിയ ആൾ നിങ്ങളെ എങ്ങനെയാണ് നോക്കിയത്?

അഞ്ജലി കത്ത് ഉടനെ അടച്ചു.

എൻ.-നോട് ഉത്സവത്തെക്കുറിച്ച് എഴുതിയതിൽ പശ്ചാത്താപം തോന്നി. തനിക്ക് മറുപടി പറയാൻ കഴിയാത്ത ചോദ്യങ്ങൾ അയാൾ തിരിച്ചുചോദിക്കും.

എന്നാൽ രണ്ടു ദിവസത്തിനുശേഷം അവൾ എഴുതി:

അയാൾ എന്നെ മുൻപ് കാണാത്തതുപോലെ നോക്കിയെന്നു തോന്നി. ഒരുപക്ഷേ അത് എന്റെ തോന്നൽ മാത്രമായിരിക്കാം.

നിങ്ങൾക്കു ആരെങ്കിലും അങ്ങനെ നോക്കിയതായി തോന്നിയിട്ടുണ്ടോ?

നവീന്റെ കൈയിൽ കത്ത്

💬 Comments

View all comments