0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ [Shan1994]

ഫയലുകളുമായി പുറത്തേക്ക് വരുന്നതു കണ്ട ഞാൻ നെഞ്ചിടിപ്പോടെ നേരെ അവിടേക്ക് ചെന്നു. ടീച്ചർ എന്നെ കണ്ട് ഒന്ന് നിന്നു.

"എന്താ ഷാനു? സ്കൂൾ വിടാൻ നേരത്ത് എന്തെങ്കിലും പുതിയ സംശയങ്ങൾ ബാക്കിയുണ്ടോ?" ടീച്ചർ ശാന്തമായി ചോദിച്ചു.

ഇനി ഇത് തുറന്നു പറഞ്ഞില്ലെങ്കിൽ ഒരിക്കലും പറയാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഞാൻ, വിറയാർന്ന ശബ്ദത്തിൽ എന്റെ മനസ്സിലുള്ളത് മുഴുവൻ തുറന്നുപറഞ്ഞു—തനിക്ക് ടീച്ചറെ ജീവനെക്കാൾ ഇഷ്ടമാണെന്നും, ഈ കലിപ്പിനടിയിലും ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.

അതുവരെ ശാന്തമായിരുന്ന ടീച്ചറുടെ മുഖഭാവം ഒറ്റനിമിഷം കൊണ്ട് മാറിമറിഞ്ഞു. ആ കണ്ണുകളിൽ ദേഷ്യവും അമ്പരപ്പും ഒരുപോലെ നിറഞ്ഞു. ഒട്ടും സമയം കളയാതെ, ആ കൈയ്യുയർന്നു—"പടേ!" എന്ന ശബ്ദത്തിൽ ശക്തമായൊരു അടിയാണ് എന്റെ കവിളിൽ പതിച്ചത്!

"വിവരക്കേടിന് ഒരു അതിരില്ലേ ഷാനു! ഒരു അധ്യാപികയോട് സംസാരിക്കുന്നത് എന്താണെന്ന് പോലും അറിയാത്ത നിന്റെ ഈ തോന്നിവാസം വെച്ചുപൊറുപ്പിക്കാൻ പറ്റില്ല!"

കടുത്ത ശബ്ദത്തിൽ ഇത്രയും പറഞ്ഞ് ടീച്ചർ അവിടെ നിന്നും വേഗത്തിൽ നടന്നുപോയി.  എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അവിടെ തരിച്ചു നിന്നുപോയി...ഒന്നും പറയാൻ പോലും പറ്റിയില്ല ഇങ്ങനെ ഒരു റിപ്ലൈ ഒരിക്കലും ഞാൻ പ്രതിഷിച്ചില്ല എന്റെ തെറ്റ് ആയിരിക്കും എന്ന് പറഞ്ഞു സമാധാനിച്ചു കണ്ണുകൾ നിറഞ്ഞു ഒഴുകി.. എങ്ങനെയോ പിടിച്ചു നിന്ന്

അടിയുടെ ആഘാതവും അപമാനവും ഒരേപോലെ നെഞ്ചിലേക്ക് ഇരച്ചുകയറി. ഞാൻ മേല്ലേ ക്ലാസിലേക്ക് മടങ്ങി

ഞാൻ ആകെ മൂഡ് ഓഫ്‌ ആയിരുന്നു... എന്റെ വെറും പൊട്ട തോന്നൽ ആയിരുന്നോ അത് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല

​അഭിയും അജുവും "എടാ ഷാനു, എന്തുപറ്റിടാ? "

💬 Comments

View all comments